ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയലിൽ.
നിരവധി ആരാധകർ ഉണ്ടായിരുന്ന വാനമ്പാടിയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല.
വാനമ്പാടിയിലെ നിർമ്മലേടത്തിയായി എത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉമാ നായർ. മിനിസ്‌ക്രീനിലും ബിഗ്സ്ര്കീനിലും തിളങ്ങിയ താരമാണ് ഉമാ നായർ. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമാ നായർഅഭിനയിച്ച് തുടങ്ങിയത്.
പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.
പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമാ നായർ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു. ഇതിനോടകം അമ്പതിലധികം സീരിയലുകളിൽ ഉമാനായർ അഭിനയിച്ചു കഴിഞ്ഞു.
ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്. മഴയും കൃഷ്ണനും പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉമാ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കൃഷ്ണവിഗ്രഹവും കയ്യിലേന്തി വള്ളത്തിലിരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ടുള്ളത്. ഓറഞ്ച് ബ്ലൗസിനൊപ്പം ചുവന്ന ദാവണിയുടുത്ത്, മുടിയിൽ ജമന്തി പൂക്കൾ ചൂടി, അരപ്പട്ടയടക്കമുള്ള പഴയമയുടെ ആഭരണങ്ങളിഞ്ഞ് രാധയായൊരുങ്ങിയാണ് ചിത്രത്തിൽ ഉമാ നായരുള്ളത്.
ക്യാമറാമൻ ഗിരീഷ് അമ്ബാടിയാണ് ചിത്രങ്ങൾ ഫ്രേമിലാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഉമാ നായർക്ക് ആശംസകളുമായി ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.