മലയാളം മനിസ്‌ക്രീനിലെ സീരിയൽ ആരാധകരായ പ്രേക്ഷകർക്ക് എറെ സുപരിചിതരായി മാറിയ താരങ്ങളാണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയും. അടുത്തിടെ വിവഹനിശ്ഛയം കഴിഞ്ഞ ഇവരുടെ വിവാഹ വിശേഷം അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് നേരത്തെ മൃദുല പറഞ്ഞിരുന്നു.
അതേ സമയം ഇതുവരെ ഒരു സീരിയലിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാർ മാജിക്കിലേക്ക് ഇവർ ഒരുമിച്ചെത്തിയിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് യുവകൃഷ്ണ ഇപ്പോൾ അഭിനയിക്കുന്നച്. മൃദില ആകട്ടെ സീകേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിലും.
വ്യത്യസ്ത സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ പ്രിയങ്കരരായ ഇവരെ ജിവിതത്തിൽ ഒന്നിപ്പിക്കാൻ ചുക്കാൻ പിടിച്ചത് പ്രമുഖ സീരിയൽ നടി രേഖ രതീഷായിരുന്നു. രേഖയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അതേ സമയം താനാണ് ആദ്യം മൃദുലയോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് യുവ പറയുന്നത്.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു യുവ കൃഷ്ണ വിശേഷങ്ങൾ പങ്കുവെച്ചത്. താൻ ഡയറി മിൽക്കാണ് മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ച് കൊടുത്തതെന്നും ടീഷർട്ടാണ് മൃദുല തന്നതെന്നും അതിട്ടാണ് സ്റ്റാർ മാജിക്കിലേക്ക് പോയതെന്നും യുവ തുറന്നു പറയുന്നു.
മൃദുലയെ ഇഷ്ടമാണെന്നും വിവാഹം ചെയ്ത് തരാമോയെന്ന് അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നു. മൃദുലയായിരുന്നു അവരോട് സംസാരിക്കാനായി പറഞ്ഞത്. എങ്ങനെ പറയണമെന്ന കാര്യമോർത്ത് ടെൻഷനുണ്ടായിരുന്നു. അച്ഛനും അമ്മയും പ്രതികരിക്കുന്നതിന് മുൻപ് ഇറങ്ങിയിരുന്നു. കുഞ്ഞൂട്ടനെന്നാണ് സ്നേഹം കൂടുമ്പോൾ മൃദുലയെ വിളിക്കുന്നത്.
ഉണ്ണ്യേട്ടനെന്നാണ് മൃദുല വിളിക്കാറുള്ളത്. രണ്ടാളും നല്ല കൂളായിട്ടുള്ള പേഴ്സണാലിറ്റിയാണ്. ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രമേയുണ്ടാവാറുള്ളൂ. വഴക്കടിക്കാറില്ല. ആദ്യം അങ്ങോട്ട് സോറി പറയുന്നത് ഞാനാണെന്ന് യുവ പറയുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും രാത്രിക്ക് മുൻപ് അത് തീർത്ത് കെട്ടിപ്പിടിച്ച് വേണം കിടക്കാനെന്നുള്ള നിയമം വെച്ചിട്ടുണ്ട് ഞങ്ങൾ.
ഫോണിലൂടെ അങ്ങനെ പഞ്ചാരയടിക്കാൻ താൽപര്യമില്ലെന്ന് യുവ പറയുന്നു. മൃദുലയ്ക്ക് മുൻപ് വൺസൈഡ് ക്രഷുണ്ടായിരുന്നു. ബാംഗ്ലൂരിലുണ്ടായിരുന്ന സമയത്തായിരുന്നു അത്. വീട്ടിൽ സമ്മതിക്കുകയാണെങ്കിൽ മാത്രമേ വിവാഹം നടക്കൂയെന്ന് പറഞ്ഞിരുന്നു.
വീട്ടുകാർ വലിയ താൽപര്യം കാണിച്ചിരുന്നില്ല അങ്ങനെയാണ് അത് പോയത്. പൊസ്സസീവാകാനുള്ള സന്ദർഭം ഇതുവരെ കിട്ടിയിട്ടില്ല. മനു പ്രതാപ് അമ്മാസ് ബോയിയാണ്, ശരിക്കുമുള്ള ജീവിതത്തിൽ അമ്മ പറയുന്നതൊന്നും അധികം കേട്ടിട്ടില്ല. അമ്മ വീട്ടിലുണ്ടെങ്കിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അല്ലെങ്കിൽ വിശക്കുന്ന സമയത്ത് മാത്രമേ കഴിക്കൂ.
ഇങ്ങനെ കളിച്ച് നടക്കാതെ സെക്യൂയേർഡായ ജോലി വേണ്ടേ, പിഎസ്‌സി പരീക്ഷയോ, ബാങ്ക് ടെസ്റ്റോ നോക്കിക്കൂടേയെന്നൊക്കെ അമ്മ പറയാറുണ്ട്. സീരിയലിലൂടെയാണ് കൂടുതൽ ഫെയിം കിട്ടിയത്. സ്റ്റാർ മാജിക്കിൽ വന്നപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നേരിൽ കാണാനാണ് കുറച്ച് കൂടെ ഭംഗിയെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്.
സീരിയൽ മേഖലയിലായതിനാൽ ആരാധികമാരാണ് കൂടുതലുള്ളത്. അങ്ങനെയധികം മെസ്സേജ് അയയ്ക്കുന്നവരില്ല. വിവാഹത്തിന് മുൻപ് കല്യാണം കഴിക്കുമോയെന്ന് ചോദിച്ച് മെസ്സേജ് വരാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനത്തെ ശല്യങ്ങളൊന്നുമില്ല. എൻഗേജ്മെന്റിന് മുൻപാണ് മൃദുലയെ ആദ്യമായി ഉമ്മ വെച്ചതെന്നും യുവ കൃഷ്ണ വെളിപ്പെടുത്തുന്നു.