ഇതാണ് ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി, വെളിപ്പെടുത്തലുമായി അനുസിത്താര

114

നൃത്ത രംഗത്ത് നിന്നു സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുസിത്താര. നിരവധി സിനിമകളിൽ നായകയെന്നോ സഹനായികയെന്നോ നോക്കാതെ മികച്ച് വേഷങ്ങൾ ചെയ്ത അനുസിത്താര തന്റെ ശാലീന സൗന്ദര്യം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി.

Advertisements

അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയായി ആയിരുന്നതോടെ അനുവിന് ആരാധകരും ഏറുകയായിരുന്നു. മലയാളത്തിന്റെ യുവതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരടൊപ്പവും മെഗാസ്റ്റാർ മമ്മൂട്ടിയക്ക് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

അതേ സമയം വിവാഹിതയായ ശേഷമായിരുന്നു അനുഅഭിനയത്തിലേക്ക് കടന്നുവന്നത്. 2015 ൽ ആയിരുന്നു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. അഭിനയത്തോടൊപ്പം തന്നെ നൃത്തവും പാഷനായി കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും ഇല്ലാാത്ത നടി ആയതിനാൽ പ്രേക്ഷകർ അനു സിത്താരയെ നെഞ്ചേറ്റുകയായിരുന്നു

അതേ സമയം ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനുസിത്താര തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാറിന് ഒപ്പം പങ്കെടുത്ത പാടാം നേടാം എന്ന ഷോയിൽ ആണ് താരം മനസ്സു തുറന്നത്.

വിഷ്ണുവേട്ടൻ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നിൽക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. എവിടെയെങ്കിലും വിഷ്ണുവേട്ടനെ കാണിക്കാൻ ശ്രമിക്കാമെന്നായിരുന്നു അനു പറഞ്ഞത്. വിവാഹ ഫോട്ടോയിൽ ചില ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂ.
ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി ഇതാണെന്നാണ് താരം പറയുന്നത്.

തന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. ഏതാഘോഷമായാലും നോൺവെജ് ഉണ്ടാവാറുണ്ട്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. വിഷുവിന് നാട്ടിലുണ്ടാവാനായി ശ്രമിക്കാറുണ്ട് തന്നെ കാണാൻ കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. അത്രയൊന്നുമില്ലെങ്കിലും അത് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്നും താരം പറയുന്നു

അടുക്കളയിലേക്ക് വേണ്ട പച്ചക്കറി കൃഷികളൊക്കെയുണ്ട്. വീട് വെച്ചപ്പോഴാണ് കൃഷിയോട് ഇഷ്ടം കൂടിയത്. ഭർത്താവിന് ഇഷ്ടപ്പെട്ടതെല്ലാം താൻ കുക്ക് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ഇടിയപ്പത്തിന്റെ പൊടി കൊണ്ട് പുട്ടുണ്ടാക്കിയതിനെക്കുറിച്ചും അനു സിത്താര പറഞ്ഞിരുന്നു. കുറച്ച് പാചകമൊക്കെ വീട്ടിൽ നിന്നും പഠിച്ചിരുന്നു, ബാക്കിയുള്ളത് വിഷ്ണുവേട്ടന്റെ അമ്മ പഠിപ്പിച്ച് തന്നുവെന്നും താരം പറയുന്നു.

Advertisement