വിഷു സ്‌പെഷ്യൽ കിടിലൻ ചിത്രങ്ങളുമായി സാന്ത്വനത്തിലെ ‘ജയന്തി’ അപസര, ജയന്തി ചേച്ചി പൊളിച്ചടുക്കി എന്ന് ആരാധകർ

591

മലയാള മിനിസ്‌ക്രീൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം എന്ന സീരിയൽ. മലയാളസിനിമയിലെ മുൻകാല നായിക ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന സാന്ത്വനം അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് എത്തിയത്.

രാജീവ് പരമേശ്വറാണ് ഈ പരമ്പരയിൽ നായകനായി എത്തുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്. ഭർത്താവ് സത്യനാഥനായാണ് രാജീവ് പരമേശ്വർ എത്തുന്നത്.

Advertisements

ശാസിച്ചും സ്‌നേഹിച്ചും ഒരച്ഛന്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് രാജീവിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി യുവാക്കളെ പോലും ആരാധകരാക്കി മാറ്റി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്. സീരിയൽ ആരംഭിച്ച് കുറച്ചു എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ദിക്കപ്പെട്ടു.

സാന്ത്വനം കുടുംബത്തിലെ ബാലനും, ദേവിയും, ഹരിയും, അപ്പുവും, ശിവനും അഞ്ജലിയും എല്ലാം ഇപ്പോൾ മലയാളി കുടുംബത്തിലെ അംഗങ്ങളാണ്. സാന്ത്വനത്തിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്‌സര രത്‌നാകരനും നിരവധി ആരാധകരാണുള്ളത്. ശ്രീദേവിയുടെ സഹോദരൻ സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി പരമ്പരയിൽ എത്തുന്നത്.

മികച്ച ഒരു മോഡൽ കൂടി ആയ അപ്‌സര ഇപ്പോൾ വിഷുവിന് നടത്തിയ ഫോട്ടോസ് ആണ് ആരാധകരെ ഞെട്ടിച്ചത്. സാന്ത്വനത്തിൽ സാരിയിൽ എത്തുന്ന അപ്‌സര പട്ടുപാവാടയും ബ്ലൗസും ഇട്ടാണ് ഫോട്ടോഷൂട്ടിൽ എത്തിയത്. ജയന്തി ചേച്ചി പൊളിച്ചടുക്കി എന്നാണ് ആരാധകർ പറയുന്നത് സാന്ത്വനത്തിൽ വില്ലത്തി വേഷത്തിൽ ആണ് നടി എത്തുന്നത്.

Advertisement