അമ്മയെന്ന നിലയിൽ എനിക്ക് വലിയൊരു തെറ്റു പറ്റി; മകൾ കീർത്തി സുരേഷിനോട് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ച് നടി മേനക സുരേഷ്

8019

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്ന മേനക മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടി കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നിർമാതാവ് സുരേഷ് കുമാറുമായി വിവാഹം കഴിഞ്ഞ മേനക സിനിമയിൽ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് ഇപ്പോൾ.

മേനകയുടെ ഇളയമകൾ കീർത്തി സുരേഷ് ഇപ്പോൾ സിനിമയിൽ നായികയായി തിളങ്ങുകയാണ്. തെന്നിന്ത്യൻ സിനിമയിൽ അമ്മയെക്കാളും വലിയ രീതിയിൽ സൂപ്പർ നായികയായി നിറഞ്ഞ് നിൽക്കുകയാണ് കീർത്തി. അതേ സമയം അമ്മയെന്ന നിലയിൽ കീർത്തിയോട് ചെയ്ത തെറ്റ് തുറന്ന് പറയുകയാണ് മേനക സുരേഷ്.

Advertisements

Also Read
പ്രസവത്തിനായി ഓരോ തവണ പോകുമ്പോഴും ആൺകുട്ടി ആണെന്ന് ഉറപ്പിച്ച് പേരും കണ്ടുവെക്കും, പേടിച്ചാണ് പ്രസവിക്കാൻ പോയിരുന്നത്: വെളിപ്പെടുത്തലുമായി സിന്ധു കൃഷ്ണകുമാർ

പ്രശസ്ത സിനിമാ സീരിയൽ നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മേനകയുടെ തുറന്നു പറച്ചിൽ. നടൻ ശങ്കറിനെ കുറിച്ചും ഭർത്താവ് സുരേഷ് കുമാറുമായിട്ടുള്ള പ്രണയത്തെ കുറിച്ചൊക്കെ തുറന്ന് പറഞ്ഞതിന് ശേഷമാണ് കീർത്തിയോട് മാപ്പ് പറഞ്ഞത്.

വേദിയിൽ നീരജ എന്ന പെൺകുട്ടിയുടെ വയലിൻ പെർഫോമൻസ് കണ്ടതിന് ശേഷം മേനക പൊട്ടിക്കരയുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ എനിക്ക് കണ്ണ് നിറയാൻ മറ്റൊരു കാരണം കൂടി ഉണ്ട്. അത് ഈ റെഡ് കാർപ്പറ്റിലൂടെ പറയാൻ എനിക്ക് ആഗ്രഹമുണ്ടെന്നാണ് മേനക പറഞ്ഞത്. എന്റെ മോൾ കീർത്തിയും ഇതുപോലെ വളരെ മനോഹരമായി വയലിൻ വായിക്കും.

വയലിൻ വായിക്കും എന്ന് പറഞ്ഞാൽ, ഞാൻ അന്ന് മദ്രാസിൽ നിന്നും നാട്ടിലേക്ക് വന്ന ആയ കാലഘട്ടം ആയിരുന്നു. അപ്പോൾ എനിക്ക് പുറത്തേക്ക് പോകാൻ ഒന്നും ഒട്ടും താൽപര്യവും ഇല്ലായിരുന്നു. വയലിൻ വായിക്കാൻ വേണ്ടി കീർത്തി ശംഖുമുഖം ദേവീ ക്ഷേത്രത്തിലേക്ക് രണ്ടുമണി, മൂന്നുമണി സമയത്തൊക്കെ പോകുമായിരുന്നു.

Also Read
മ്ലേച്ഛന്മാരാണ് വിവാദമുണ്ടാക്കുന്നത്, അവരോട് പോയി ചാകാൻ പറ: താൻ വിഷുകൈനീട്ടം കൊടുത്തതിനെ വിമർശിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

അവൾ അപ്പോൾ വളർന്നു വരുന്നതേ ഉള്ളൂ. തനിച്ചു വായിക്കുകയോ അല്ലെങ്കിൽ ഒന്നിലധികം പേരുടെ കൂടെ വായിക്കുകയുമൊക്കെ ചെയ്യും. മദ്രാസ്സിൽ ആയിരുന്നു എങ്കിൽ അവളെ എടുത്ത് കൊണ്ട് ഡ്രസ്സ് ചെയ്യാനൊക്കെ ഓടുമായിരുന്നു. അന്ന് പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി മറ്റുള്ള കുട്ടികൾ രണ്ട് മണിക്ക് തന്നെ റെഡിയാകും.

ഞാനാണെങ്കിൽ നാലര മണിക്ക് പോയി അവരെ റെഡി ആക്കി വീഡിയോ എടുത്തിട്ട് വരും. അങ്ങനൊക്കെ ചെയ്തിരുന്ന ഞാൻ ഒരു സുപ്രഭാതത്തിൽ തിരുവനന്തപുരത്തേക്ക് വന്നപ്പോൾ എല്ലാം മാറി. കാരണം തിരുവനന്തപുരത്ത് എത്തിയത് എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. ചെന്നൈയിൽ നിന്ന് എല്ലാം വിട്ടിട്ട് വന്നത് കൊണ്ട് മാനസികമായി അത്ര സുഖമായിരുന്നില്ല.

അതുകൊണ്ട് തന്നെ എങ്ങും പോകാൻ താൽപര്യവും ഇല്ല. അതുകൊണ്ടു തന്നെ മോളെ എനിക്ക് വരാൻ വയ്യ, താത്പര്യമില്ല എന്ന് അവളോട് പറയുമായിരുന്നു. ഒന്നും രണ്ടുമല്ല കീർത്തിയ്ക്കൊപ്പം അവളുടെ അഞ്ചോളം പരിപാടികൾക്ക് ഞാൻ പോയിട്ടില്ല. അതുകൊണ്ടു തന്നെ മാനസികമായി കീർത്തിക്ക് അമ്മ വന്നില്ലെന്നുള്ള പരാതി ഉള്ളിൽ ഉണ്ടായി.

അടുത്തിടെയായി പഴയ ആൽബത്തിൽ അവൾ ഓരോരോ ഡ്രെസ്സിലും വയലിൻ വായിച്ചു കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഇതൊന്നും കാണാൻ പോയിട്ടില്ലല്ലോ എന്ന് മനസ്സിൽ തോന്നി. ഇപ്പോൾ നീരജയുടെ പെർഫോമൻസ് ആണ് ഞാൻ ആദ്യം കാണുന്നത്. ഇവളിലൂടെ ഞാൻ കണ്ടത് കീർത്തിയെ ആണ്.

എത്രയൊക്കെ പ്രോത്സാഹിപ്പിച്ചാലും ഒരു അമ്മ എന്ന നിലയിൽ എനിക്കൊരു പിഴ പറ്റി. അതിലെനിക്ക് വിഷമം തോന്നിയിരുന്നു. ഈ ചാനലിലൂടെ കീർത്തി നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണെന്ന് പറഞ്ഞ് മേനക പൊട്ടിക്കരയുകയായിരുന്നു.

Advertisement