പാന്റും ടോപ്പുമണിഞ്ഞ് കിടിലൻ ലുക്കിൽ ശോഭന; ഈ പ്രായത്തിലും എന്നാ ഒരിതായെന്ന് ആരാധകർ

100

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശോഭന. പിന്നീട് തെന്നിന്ത്യൻ സിനിമയുടെ തന്നെ സൂപ്പർനായികയായി മാറി ശോഭന. മലയാളത്തിലും നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ശോഭനയ്ക്ക് ആരാധകരും ഏറെയാണ്.

മികച്ച നടിക്കുള്ള ദേശീയപരസ്‌കാരം അടക്കെ നിരവധി അവാർഡുകൾ നേടിയെടുത്ത ശോഭന മികച്ച ഒരു നർത്തകി കൂടിയാണ് സൗന്ദര്യവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ചില നടിമാരിൽ ഒരാളാണ് ശോഭന. സിനിമയിൽ ൽ അത്ര സജീവമല്ലെങ്കിലും തന്റെ നൃത്ത പരിപാടികളുമായി ഏപ്പോഴും തിരക്കിലാണ് ശോഭന.

Advertisements

കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കൂടി ശോഭന മലയാളത്തിലേക്ക് തിരച്ചെത്തിയിരുന്നു. സൂപ്പർ വിജയമായി മാറിയ ഈ സിനിമയിൽ ശോഭനയുടെ നായകനായി എത്തിയത് സുരേഷ്‌ഗോപി ആയിരുന്നു.

അതേ സമയം സാഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശോഭനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സിനമകളിൽ ഇപ്പോൾ വല്ലപ്പോഴുമാണാ എത്തുന്നത് എങ്കിലും നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാർപ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് സാധാരണയായി ധരിച്ചതാണോ അതോ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി പ്രത്യേകം അണിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേ സമയം ദത്തെടുത്ത അനന്തനാരായണി എന്ന മകളും ഇപ്പോൾ ശോഭനയ്ക്ക് ഒപ്പമുണ്ട്. നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച താരമാണ് ശോഭന. 1980 90 കാലഘട്ടത്തിലാണ് ശോഭന സിനിമയിൽ സജീവമായത്. ഈ കാലയളവിൽ നിരവധി സിനിമകളുടെ ഭാഗമായ ശോഭന 1985ൽ മാത്രം മലയാളത്തിൽ അഭിനയിച്ചത് 16 സിനിമകളിലാണ്. ആറു ഭാഷകളിലായി ഇതു വരെ അഭിനയിച്ചത് ഇരുന്നൂറിന് അടുത്ത് സിനിമകൾ.

മണിച്ചിത്രത്താഴിലെ ഗംഗ, തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലയിലെ മായ, മിന്നാരത്തിലെ നീന, ഹിറ്റ്‌ലറിലെ ഗൗരി എന്നിങ്ങനെ ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഏറെയാണ്.

പതിന്നാലാം വയസ്സിൽ ബാലചന്ദ്ര മേനോന്റെയും മമ്മൂട്ടിയുടെയും നായികയായ ശോഭനയുടെ റഹ്മാനൊപ്പമുള്ള പാശ്ചാത്യ രീതിയിലുള്ള നൃത്തങ്ങൾ 80 കളിലെ തരംഗമായിരുന്നു. സിനിമാ നൃത്ത കുടുംബത്തിൽ നിന്ന് വരുന്ന ശോഭന, തൻറെ അമ്മായിമാരുടെ പാത പിന്തുടർന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി.

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ശോഭന.

Advertisement