ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി ആയിരിന്നു പാർവതി വിജയ്. ഇടയ്ക്ക് വെച്ച് കുടുംബവിളക്കിൽ നിന്ന് പാർവ്വതി പിൻമാറിയിരുന്നു.
എന്നാൽ സീരിയലിൽ നിന്ന് മാറിയിട്ടും ഇന്നും പാർവതി ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മിനി സ്‌ക്രീൻ താരം മൃദുല വിജയുടെ സഹോദരിയാണ് പാർവതി. കുടുംബവിളക്കിൽ അഭിനയിക്കവെയാണ് പാർവതി വിവാഹിതയാകുന്നത്.
സീരിയലിലെ ക്യാമറമാൻ ക്യാമറാമാൻ ആയിരുന്ന അരുണിനെയായിരുന്നു വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ മാറി നിൽക്കുകയാണ് നടി. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.
തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഭർത്താവ് അരുണിനൊപ്പമുളള ചിത്രമാണ് നടി പങ്കുവെച്ചത്.
വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. പാർവതി കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. കേരള സാരിയായിരുന്നു വേഷം.
ചിത്രം പുറത്തു വന്നതിന് പിന്നാലെ നടി അമ്മയാകാൻ പോകുകയാണോ എന്ന ചോദ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, ഇല്ല എന്നായിരുന്നു ഭർത്താവ് അരുൺ നൽകിയ മറുപടി. മുൻപും ഇതേ സംശയം പ്രേക്ഷകർ പങ്ക് വച്ചിരുന്നു. . വിവാഹം കഴിഞ്ഞു ഒരു വര്ഷം ആകാൻ പോകുമ്പോൾ ചേച്ചി മൃദുല വിവാഹത്തിന് തയ്യാറെടുക്കുകയാണ്. നടൻ യുവ കൃഷ്ണയാണ് മൃദുലയുടെ വരൻ. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമാണിത്. അടുത്തിടെയായിരുന്നു വിവാഹ നിശ്ചയം. അറു മാസത്തിന് ശേഷമായിരിക്കും വിവാഹം എന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.