മകൾക്കൊപ്പം നിറവയറുമായി അശ്വതി, അമ്മക്കിളിയും കുഞ്ഞിക്കിളിയും വാവക്കിളിക്ക് വേണ്ടി കാത്തിരിക്കുവാണല്ലേയെന്ന് ആരാധകർ, വീഡിയോ വൈറൽ

142

ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി ഇപ്പൾ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്.

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. ഈ പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

അടുത്തിടെയാണ് രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം പങ്കുവച്ചത്. ഇപ്പോഴിതാ ഹൃദയം നിറയ്ക്കുന്നൊരു ഇൻസ്റ്റഗ്രാം വിഡിയോ പങ്കുവച്ചിരിക്കുകയാണ് അശ്വതി. ഒരു കുഞ്ഞിനെ കയ്യിലും ഒരു കുഞ്ഞിനെ ഉദരത്തിലുമേന്തിയ അമ്മ എന്ന അർത്ഥം വരുന്ന തമിഴ്പാട്ടിന്റെ അകമ്പടിയിലാണ് അശ്വതി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് അശ്വതിയുടെ വിഡിയോ ഷെയർ ചെയ്തും ആശംസകൾ അറിയിച്ചും എത്തിയിരിക്കുന്നത്. അമ്മക്കിളിയും കുഞ്ഞിക്കിളിയും വാവക്കിളിക്ക് വേണ്ടി കാത്തിരിക്കുവാണല്ലേ എന്നാണ് വിഡിയോക്ക് കീഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റ്.

അതേ സമയം അശ്വതി ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് മറുപടുയുമായി താരം എത്തിയിരുന്നു. ഓൺലൈൻ മീഡിയ ടൈറ്റിലുകൾ കണ്ട് ഇൻബോക്‌സിൽ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ് എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നിൽ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറൻസ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നൻസി ഇപ്പൊഴേ റിവീൽ ചെയ്യേണ്ടി വന്നത്.

മറ്റുള്ള പൊഫഷനിൽ ഉള്ള സ്ത്രീകൾ ഗർഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേർണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയർ ആക്കിയവർക്ക് മിക്കപ്പോഴും ചെയ്യാൻ പറ്റാറില്ല.

എന്റെ കാര്യത്തിൽ ഭാഗ്യ വശാൽ കാര്യങ്ങൾ അൽപം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയിൽ ആശയും ഗർഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാൽ ഈ ഗർഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റർ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാൽ ക്ഷമ വേണം, സമയം എടുക്കുമെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു.

Advertisement