ചുവന്ന സാരിയിൽ കഴുത്തിൽ ഗുരുവായൂരപ്പന്റെ ലോക്കറ്റ് അണിഞ്ഞ് അതീവ സുന്ദരിയായി സംയുക്ത വർമ്മ, താരത്തിന്റ കിടുലുക്ക് വൈറലാകുന്നു

535

ഒരുകാലത്ത് മലയാള സിനിമയിൽ സൂപ്പർ നായികയായി തിളങ്ങിയ താരമാണ് സംയുക്ത വർമ്മ. ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച നടി സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ബിജുവും സംയുക്തയും പ്രണയത്തിലായത്.

Advertisements

2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു. ഇതിനിടെ 2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു.

സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായിരുന്നു.

അടുത്തിടെ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ ഈ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ വൻ ഹിറ്റായിരുന്നു. യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ്. ഇപ്പോഴിതാ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കാനെത്തിയപ്പോൾ സംയുക്ത അണിഞ്ഞ ആഭരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

Advertisement