മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഹണി റോസ്. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറുകയായിരുന്നു ഹണി റോസ്.
ഇപ്പോൾ മലയാളത്തിലെ താരസംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ കൂടിയാണ് ഹണി റോസ്. അതേ സമയം മമ്മൂട്ടും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി ഹണിറോസ് അഭിനയിച്ചു കഴിഞ്ഞു.
ബോയ്ഫ്രണ്ട് സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയത്. പിന്നീട് തമിഴിലെത്തിയ ഹണി റോസ് ഗ്ലാമർ വേഷങ്ങളിലും തിളങ്ങി. ഇപ്പോൾ താൻ അഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹണിറോസ്.
സിനിമയിലെ ഡബിൾ മീനിങ്ങ് വിഷയങ്ങളെക്കുറിച്ചാണ് ഹണി റോസ് പറയുന്നത്. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ:
വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല ഡബിൾ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകർ തന്നിൽ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നു.
ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോൾ കുടുംബ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്ന ചിന്തയെ എനിക്ക് ഉണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉൾക്കൊണ്ടു ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ.
അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സിനിമ തിയേറ്ററിൽ വന്നതിനു ശേഷമാണു ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടായത്. പക്ഷെ സിനിമ കാണിക്കുന്നത് സാധാരണക്കാരായ കുറച്ചു വ്യക്തികളുടെ ജീവിതമാണ്.
റിയൽ ലൈഫിൽ അങ്ങനെ ഡബിൾ മീനിങ്ങ് സംസാരം ഉള്ളവർ ഉണ്ടാകുമല്ലോ, അത് തന്നെ സിനിമയിൽ പ്രതിഫലിച്ചുവെന്നേയുള്ളൂ എന്നും ഹണി റോസ് പറയുന്നു.