മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന മെഗാഹിറ്റ് സീരിയൽ ആയിരുന്നു ചന്ദനമഴ. ഇതിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘന വിൻസെന്റ്.
ചന്ദനമഴയിൽ കണ്ണീർ കഥാപാത്രവുമായി വന്ന് പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് മേഘ്ന വിൻസെന്റ്. ഒരു പക്ഷേ ഈ കഥാപാത്രത്തിലൂടെ ഏറ്റവും കുടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടി കൂടിയാണ് മേഘ്ന വിൻസെന്റ്. അതേ സമയം ചന്ദനമഴയ്ക്ക് ശേഷം താരം സ്‌ക്രീനിൽ അത്ര സജീവമായിരുന്നില്ല.
അഭിനയത്തിൽ നിന്നും വിവാഹ ശേഷം വീട്ടു നിന്ന താരം വൈകാതെ തന്നെ വിവാഹ മോചിതയായി തമിഴ് പരമ്പരകളിലേക്ക് എത്തിയിരുന്നു. എന്നാൽ മലയാളത്തിലേക്ക് നടി തിരിച്ച് വരവ് നടത്തിയിരുന്നില്ല. അതേ സമയം മലയാള സീരിയലുകളിലേക്ക് നടി തിരിച്ചുവരുന്നു എന്ന വാർത്ത ഈ അടുത്തിടെ എത്തിയിരുന്നു.
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ ഷാനവാസ് ആണ് നായകൻ. നടി ഇതുവരെ അഭിനയിച്ചതിൽ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കെ ഇപ്പോൾ മറ്റു ചില ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് തന്റെ സോഷ്യൽ മീഡിയ വഴി നടിയെ കല്യാണ വേഷത്തിൽ ഒരുക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ താരം വീണ്ടും വിവാഹിതയാവാൻ പോവുകയാണോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരിക്കുകയാണ്. അതോ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണോ എന്നും ആരാധകർ സംശയം ചോദിക്കുന്നുണ്ട്. എന്നാൽ ഇതൊനൊന്നും വ്യക്തമായ മറുപടി മേഘന ഇതുവരെ നൽകിയിട്ടില്ല.