രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്, ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി: ജിഷിൻ മോഹന്റെ കുറിപ്പ് വൈറൽ

422

ഓമനത്തിങ്കൾ പക്ഷിയെന്നെ സീരിയലിലുടെ ബാലതാരമായെത്തി പിന്നീട് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിമാറിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. ഒരു ആൺകുട്ടിയുടെ വേഷത്തിലാണ് അനുശ്രി സീരിയലിൽ തുടക്കമിടുന്നത്.

കഴിഞ്ഞ ദിവസമാണ് അനുശ്രി രഹസ്യമായി വിവാഹിതയായത്. എന്റെ മാതാവ് എന്ന പരമ്പരയുടെ ക്യാമറാമാൻ വിഷ്ണു സന്തോഷ് ആണ് അനുശ്രീയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. തൃശ്ശൂർ ആവണങ്ങോട് ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Advertisements

ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസ നേർന്ന് പ്രശസ്ത സീരിയൽ നടൻ ജിഷിൻ മോഹൻ രംഗത്തെത്തിയിര്ക്കുകയാണ്. തന്റെ ഫേസ്ബുക്കിൽ ജിഷിൻ പങ്കുവെച്ച ആശംസ കുറിപ്പ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ജിഷിൻ മോഹന്റെ കുറിപ്പ് ഇങ്ങനെ:

യേശുക്രിസ്തുവിനെപ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി.

ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ. എപ്രിൽ 1.

ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹ മംഗളാശംസകൾ പ്രിയപ്പെട്ടവരെ, ജിഷിൻ മോഹൻ കുറിച്ചു. ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ ആൺകുട്ടിയായി വേഷമിട്ടാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ദേവീ മാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികൾ, അമല തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് പരമ്പരകൾ.

Advertisement