നിരവധി സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. രണ്ട് വരവിലുമായി മികച്ച കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാളത്തിന്റെ ലേഡി സൂപ്പർസാറ്റാർ എന്നാണറിയപ്പെടുന്നത്.
മലയാളത്തിന് പുറമേ തമിഴകത്തു തിളങ്ങിയ താരം ഇപ്പോഴിതാ ബോളിവുഡിലും അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. അതേ സമയം ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനം മഞ്ജുവിന് ഇരട്ട സന്തോഷമായിരുന്നു. ധനുഷ് നായകനായ മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രമായി എത്തിയ അസുരനും, സ്‌ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രാധാന്യമേറിയ റോളിൽ അഭിനയിച്ച കുഞ്ഞാലി മരയ്ക്കാരും ദേശീയ തലത്തിൽ അംഗീകരിക്കപെട്ടിരുന്നു.
രണ്ടു ചിത്രങ്ങളും ദേശീയ പുരസ്‌കാരം നേടിയപ്പോൾ നടി അതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ.
റിലീസിനായി കാത്തിരിക്കുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ സസ്പെൻസ് പറയാമോ? എന്ന് ഒരു ഓൺലൈൻ അഭിമുഖ പരിപാടിയിൽ ചോദിച്ചപ്പോൾ വളരെ തന്ത്രപൂർവ്വമായുള്ള മഞ്ജുവിന്റെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
കുഞ്ഞാലി മരയ്ക്കാറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് ഇങ്ങനെ:
സുബൈദയെക്കുറിച്ച് അധികമൊന്നും പറയാൻ നിർവാഹമില്ല. ഇതിൽ വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ്. ഒരു മുഴുനീള വേഷമൊന്നുമല്ല. പക്ഷേ അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണ്. സിനിമയിൽ സുബൈദയുടെ പ്രസൻസും, പ്രാധാന്യവും വളരെ ശക്തമാണ്. അത്രയും മാത്രമേ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുള്ളൂ .
പ്രത്യേകിച്ച് മരയ്ക്കാറിനെ പോലെ വലിയൊരു സിനിമയെക്കുറിച്ച് പറഞ്ഞ് ആ കുറ്റം എന്റെ തലയിൽ ആകരുത് എന്നുള്ളത് കൊണ്ട് എന്റെ കഥാപാത്രമായ സുബൈദയെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്ന് മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഡയറക്ടർ പ്രിയദർശനാണ് കുഞ്ഞാലി മരയ്ക്കാർ എന്ന ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ താരരാജാവാ മോഹൻലാലിന് പുറമേ വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ട്രെന്റിങ്ങായി മാറിയിരുന്നു.