പുറത്ത് കടക്കാൻ ഒരവസരം കിട്ടാൻ തക്കം പാർത്തിരിക്കുകയായിരുന്നു ഈ അമ്മയും കുഞ്ഞും: നിമ്മിയുടെ പോസ്റ്റ് വൈറൽ

147

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയഗായകനായി മാറിയ താരമാണ് അരുൺ ഗോപൻ. കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.

എന്നാൽ സംഗീതം കൈവിട്ടിട്ടില്ലാത്ത അരുൺ ഇപ്പോൾ അറിയപ്പെടുന്ന സിനിമാ പിന്നണിഗായകൻ കൂടിയാണ് ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുന്നത്.

Advertisements

അരുൺ ഗോപൻ സീരിയൽ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം കഴിക്കുന്നത് 2013ലാണ്. അരുൺ ഗോപൻ അതിനിടെ ‘കൺമണി’ എന്ന പേരിൽ ഒരു ആൽബം കൂടി ഒരുക്കിയിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുൺ. സംഗീത രംഗത്തും അരുൺ വളരെയേറെ സജീവമാണ്.

പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്. നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ചന്ദനമഴ എന്നസീരിയലിലെ നിമ്മി അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആങ്കറിങ്, നൃത്തം, വ്ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. അടുത്തിടെയാണ് അരുണിനും നിമ്മിക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോൾ കുഞ്ഞുമായി ആദ്യം പുറത്തുപോയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

ഒരവസരം കിട്ടിയാൽ ആ കൊക്കൂണിൽ നിന്ന് പുറത്ത് കടക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു ഈ അമ്മയും കുഞ്ഞും. ഇപ്പോഴിതാ ഔദ്യോഗികമായി കുടുംബമായി പുറത്തേക്ക് പോകുകയാണ്. പേടിക്കണ്ട, ഡാഡി ഡാർലിങ് ആ ക്യാമറയ്ക്ക് പിന്നിൽ തന്നെയുണ്ട്.

ഇനി എപ്പോഴും യാത്രയ്ക്കായി അവന്റെ സാധനങ്ങൾ കൂടി പാക്ക് ചെയ്യണം. ന്യൂ മോം ആകെ കൺഫ്യൂഷനിലാണെന്നും ഇൻസ്റ്റാഗ്രാമിൽ കുഞ്ഞുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് നിമ്മി കുറിച്ചു. അതേ സമയം നേരത്തെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിമ്മിയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നു.

Advertisement