വിവാഹശേഷം നടിമാർ അങ്ങനെ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്: തുറന്നു പറഞ്ഞ് പ്രവീണ

311

ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന താരമാണ് നടി പ്രവീണ. നിരവധി സിനിമകളിൽ നായകയായും സഹനടിയായും ഒക്കെ വേഷമിട്ട പ്രവീണ സീരിയൽ രംഗത്താണ് കൂടുതലും തിളങ്ങിയത്. ഇപ്പോഴിതാ രണ്ടര പതിറ്റാണ്ടിന് മുകളിലുള്ള അഭിനയ ജീവിതം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി.

സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നടിയിപ്പോൾ. അതേ സമയം നായികയിൽ നിന്നും അമ്മ വേഷങ്ങളിലേക്ക് കൂടി ചുവടുമാറിയ പ്രവീണ ഇപ്പോൾ തമിഴിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് ശേഷം അതുപോലെ പ്രധാന്യമുള്ളൊരു വേഷമാണ് ഈ ചിത്രത്തിലേതെന്ന് നടി പറയുന്നു.

Advertisements

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

മാത്രമല്ല വിവാഹശേഷം അഭിനയം നിർത്തുന്ന നടിമാരെ കുറിച്ചും ആദ്യമായി നസ്രിയയുടെ അമ്മയായി വേഷം മാറിയതിനെ കുറിച്ചൊക്കെ പ്രവീണ തുറന്നു പറയുകയാണിപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

പ്രവീണയുടെ വാക്കുകൾ ഇങ്ങനെ:

ചെന്നൈയിലാണ് ഇപ്പോൾ രണ്ട് തമിഴ് സിനിമകളുടെ വർക്ക് നടക്കുന്നു. അതിന്റെ ആവശ്യമായി വന്നതാണ്. ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്. ബഹുബലിയുടെ പ്രൊക്ഷൻ കമ്പനിയായ ആർക്ക മീഡിയ ഒരുക്കുന്ന വലിയ പ്രൊജക്ടാണ്. വെബ് സീരിസ് തെലുങ്കാണ്. ശരത് കുമാർ സാറിന്റെ ജോഡിയായാണ് അഭിനയിക്കുന്നത്.

അതുപോലെ ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിൽ ആര്യയുടെ അമ്മയായി അഭിനയിച്ചു. ചിത്രത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നത്. ശ്രീകാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ശ്രീകാന്തിന്റെ അമ്മ വേഷം ചെയ്യുന്നുണ്ട്. മുൻപ് പലപ്പോഴും തമിഴിൽ നിന്ന് അവസരം വന്നിട്ടുണ്ടെങ്കിലും തമിഴിൽ അഭിനയിക്കുന്നതും സജീവമാകുന്നതും ഇപ്പോഴാണ്.

ബാംഗ്ലൂർ ഡേയ്‌സിൽ നസ്രിയയുടെ അമ്മ വേഷമാണ് ഞാൻ ആദ്യമായി ചെയ്ത അമ്മ വേഷം. തുടർച്ചയായി അമ്മ വേഷങ്ങൾ ക്ലിക്ക് ആയാൽ പിന്നെ വരുന്ന മിക്ക വേഷങ്ങളും അങ്ങനെയായിരിക്കും. അല്ലാതെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതല്ല. തമിഴിൽ ധീരൻ എന്ന ചിത്രത്തിൽ കാർത്തിയുടെ അമ്മ വേഷം ചെയ്തു.

ഇപ്പോഴുള്ള വയസിനെക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളാണ് അധികവും ചെയ്യുന്നത്. പിന്നെ തുള്ളിച്ചാടി നടന്നിരുന്ന മനോഭാവം മാറി. കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങൾ കാണാൻ തുടങ്ങി. ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തിൽ ചെറിയ രീതിയിലാണെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ാേന്നിയിട്ടുണ്ട്. ഇപ്പോൾ തുടർച്ചയായി അമ്മ വേഷങ്ങൾ ചെയ്യുന്നു.

ഒരു പരിധി വരെ അമ്മയുടെ ഫിലീംഗ്‌സ് നമ്മളിൽ കാണും. വിവാഹശേഷം നടിമാർ അഭിനയത്തിൽ നിന്നും അപ്രതീക്ഷിതമാവുന്നത് അവരുടെ വ്യക്തിപരമായ തീരുമാനങ്ങൾ കൊണ്ടാണ്. ഒത്തിരിപേർ വിവാഹശേഷം കൂടുതൽ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കയറുകയാണ്. സിനിമ എന്നത് ഒരു ഓഫീസിൽ പോവുന്ന ജോലി അല്ല. പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരും.

ചില ഉത്തരവാദിത്തങ്ങൾ മാറ്റി വെക്കേണ്ടി വരും. അതെല്ലാം സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ നമുക്ക് സിനിമയിൽ തിരിച്ച് വരാൻ കഴിയുകയുള്ളു. കുടുംബ ജീവിതം ഒരിക്കലും അഭിനയ ജീവിതത്തിന് തടസമായ കാര്യമല്ല. അതെല്ലം തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ വാസന്തി, അഗ്‌നിസാക്ഷിയിലെ തങ്കം, സ്വർണത്തിലെ രാധ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ പങ്കിയമ്മ പിന്നെ ഇപ്പോൾ ചെയ്ത സുമേഷ് ആൻഡ് രമേശിലെ ഉഷ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രവീണ വ്യക്തമാക്കുന്നു.

Advertisement