വിവാഹം, വിവാഹ മോചനം, പുനർവിവാഹം, വീണ്ടും ഒറ്റപ്പെടൽ, സീരിയലിൽ പറ്റിക്കപ്പെട്ടു, അവസാനം അഭിനയവും നിർത്തേണ്ടി വന്നു; നടി അഞ്ചു അരവിന്ദിന്റെ ജീവിത കഥ ഇങ്ങനെ

10315

തെന്നിന്ത്യൻ സിനിമകളിലും മിനിസ്‌ക്രീൻ സീരിയലുകളിലും തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് നടി അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന് ആരാധകരും ഏറെയാണ്.

1982 മേയ് 23 ന് കൂത്തുപറമ്പിനു സമീപം ബീനാ ഭവനിൽ അരവിന്ദാക്ഷൻ, കെടി കാഞ്ചന എന്നിവരുടെ പുത്രിയായിട്ടാണ് അഞ്ജു അരവിന്ദ് ജനിച്ചു. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു അരവിന്ദ് സ്‌കൂൾ കലോത്സവ വേദികളിലൂടെയാണ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

Advertisements

Also Read
എല്ലാം നിർത്തണമെന്ന് വിചാരിച്ചതാണ്, ഭാവിയിലേക്ക് നോക്കുമ്പോൾ എന്റെ മകൻ, അതിൽ നിന്നും ഞാൻ കരുത്ത് കണ്ടെത്തും, അവനു വേണ്ടിയാണ് തിരിച്ചുവരുന്നത്: മേഘ്ന രാജ്

സുധീഷ് നായകനായി അഭിനയിച്ച ആകാശത്തേക്കൊരു കിളിവാതിൽ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങിനിന്ന അഞ്ജു അരവിന്ദിന്റെ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്. അതേ സമയം തമിഴിൽ ദളപതി വിജയിയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്.

സിനമയിൽ കത്തിനിൽക്കുന്ന കാലത്തേ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്. അഞ്ജുവിന്റെ കരിയറിന്റെ തുടക്കത്തിൽ നടൻ സുധീഷുമായുള്ള പെയറായി ആയിരുന്നു കൂടുതലും അഭിനയിച്ചത്. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു.

പിന്നീട് 20 വർഷത്തിന് ശേഷമംഅഞ്ചു ഒരു ടിവി ഷോയിലാണ് മലയാളികളുടെ മുന്നിലേക്ക് വന്നത്. 2002 ഏപ്രിൽ 4 ന് തലശേരി സ്വദേശിയായ ദേവദാസനെ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം 2013 ൽ അഞ്ജു അഭിനയരംഗത്തേക്ക് പുനപ്രവേശനം നടത്തിയിരുന്നു.

Also Read
പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു

പിന്നീട് അഞ്ജു വിനയചന്ദ്രൻ എന്ന ആളുമായി ജീവിതം ആരംഭിക്കുകയും കുറച്ചു കാലങ്ങൾക്ക് ശേഷം വിനയചന്ദ്രനുമായിടുള്ള ബന്ധത്തിൽ നിന്ന് അകന്നു മക്കളായ നിഖിതയുടെയും അൻവിതയുടെയും അഭിജിത്തിന്റെയും കൂടെ തലശേരിയിൽ താമസിച്ചു. എന്നാൽ ഇപ്പോൾ അഞ്ജു വിനയചന്ദ്രനുമായിട്ട് അടുക്കാതെ സ്വന്തം മക്കളെയും കൊണ്ട് അകന്ന് ബാംഗ്ലൂരിലാണ് താമസം.

ലാസ്യം എന്ന ഒരു നൃത്ത വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. പിന്നെ ഇതിലെ ഇവരുടെ മൂത്ത മകളായ നിഖിത തമിഴ് ചാനൽ ആയ സൺ ടിവിയിലെ അരുന്ധതി എന്ന സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു. അഞ്ജു അരവിന്ദും സിനിമയ്ക്ക് ശേഷം തിളങ്ങിയത് സീരിയലിലാണ്.

പക്ഷേ അതും പിന്നീട് നടി ഉപേക്ഷിക്കുകയായിരുന്നു. ഇതിനു കരണവുമായ് താരം ഫേസ്ബുക്ക് പേജിൽ ലൈവ് വന്നിരുന്നു. ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയൽ ചെയ്യില്ല എന്ന്. സീരിയൽ ചെയ്തിട്ടും ഇമ്പ്രസ്സിങ് ആയ ഒരു റോളും കിട്ടാത്തത് ആണ് കാരണം എന്നാണ് നടി പറഞ്ഞത്.

നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് പറഞ്ഞിട്ട് പിന്നീട് പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപത്രങ്ങൾ തരുന്നതായി ഒരുപാടു ദുരനുഭവം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ടാണ് താരം ഇത് നിർത്തുന്നത് എന്നായിരുന്നു അഞ്ജു വെളിപ്പെടുത്തിയത്.

Also Read
പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു

Advertisement