സിനിമയിൽ അവസരം കുറഞ്ഞാൽ എന്ത് ചെയ്യും: കിടിലൻ മറുപടിയുമായി നിഖിലാ വിമൽ

497

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് നിഖിലാ വിമൽ. മലയാളത്തിന്റെ സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില ബാല താരമായിട്ടെത്തിയത്.

പിന്നീട് ജനപ്രിയ നായകൻ ദിലീപിന്റെ നായകയായി ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ എത്തി. പിന്നിങ്ങോട്ട് ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നിഖിലയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

Also Read
ചാൻസ് ചോദിച്ച് ഒരുപാട് നടന്നിട്ടുണ്ട്, ഐവി ശശി സാറിന്റെ വീടിന് മുന്നിൽ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്, അപേക്ഷിച്ചിട്ടുണ്ട്; ലാലു അലക്സ്

ചെറുതും വലുതുമായ വേഷങ്ങൾ യാതൊരു മടിയും കൂടാതെ ചെയ്യുന്ന താരം കൂടിയാണ് നിഖില. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.

ഈ ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ആണ് നിഖില എത്തിയത്. ജെസ്സി എന്ന കഥാപാത്രത്തെയാണ് പ്രീസ്റ്റിൽ നിഖില അവതരിരപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി ഒരു സ്വകാര്യ എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ചില ചോദ്യങ്ങൾക്ക് നൽകിയ മറുപടി വൈറലാവുകയാണ്.

സിനിമയിൽ അവസരം കുറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അമ്മ നടത്തുന്ന ഡാൻസ് സ്‌കൂളിലെ ടീച്ചർ ആകുമെന്നായിരുന്നു നിഖിലയുടെ ഉത്തരം. പ്രീസ്റ്റ് ഒരു സൂപ്പർതാര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകർഷിച്ചതെന്നും നിഖില വിമൽ പറയുന്നു.

ഒടിടി റിലീസിനേക്കാൾ തിയേറ്റർ റിലീസാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നിഖില പറയുന്നത്. അതേ സമയം മമ്മൂട്ടിയുമായി അഭിനയിച്ചപ്പോൾ തനിക്ക് ആരാധന മാത്രമാണ് തോന്നിയതെന്നും പേടി തോന്നിയില്ലെന്നും നിഖില വ്യക്തമാക്കുന്നു.

Also Read
വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണം, നിലപാടിൽ ഇന്നും മാറ്റമില്ല; തുറന്നടിച്ച് വിരാട് കോഹ്ലി

അതേ സമയം സിനിമയിൽ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി തനിക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയത് കൊണ്ടോ അല്ലെങ്കിൽ നാട മുറിച്ചു ഉദ്ഘാടനം ചെയ്തതു കൊണ്ടോ ലഭിക്കില്ലെന്നും താരം പറയുന്നു.

Advertisement