കഷ്ടപ്പെട്ട് ഞാൻ ഡയറ്റ് ചെയ്യുമ്പോൾ ഭർത്താവ് ചെയ്യുന്നത് കണ്ടോ, അനു സിത്താരയുടെ പോസ്റ്റ് വൈറൽ

739

നൃത്ത വേദിയിൽ നിന്നും മലയാള സിനിമാ അഭിനയ രംഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടിയെ ന്ന് പേരെടുത്ത താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.

സൂപ്പർ താരങ്ങൾക്കും യുവ താരങ്ങൾക്കും എല്ലാംമൊപ്പം അഭിനയിച്ച താരം തന്റെ ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടി. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

Advertisements

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി.

അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണ് താരം.

ഇപ്പോഴിതാ അനു സിത്താര ഷെയർ ചെയ്ത രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് അനുസിത്താര ഈ രസകരമായ പോസ്റ്റ് ഷെയർ ചെയ്തത്. താൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭർത്താവിനെ ആയിരുന്നു അനുസിതാര തുറന്നുകാട്ടിയത്.

ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?’ ഇതായിരുന്നു ചിത്രത്തിനൊപ്പം അനു സിത്താര പങ്കുവെച്ച കുറിപ്പ്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഇത് വൈറലായി മാറിയിരിക്കുകയാണ്.

Advertisement