ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആശാ ശരത്. മികച്ച ഒരു നർത്തകികൂടിയായ ആശാ ശരത് ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം അഭിനയിച്ചു കഴിഞ്ഞു.
നിരവധി ആരാധകരും താരത്തിന് ഉണ്ട്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എന്ന് വിളിക്കുന്ന മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും നിരവധി കാര്യങ്ങൾ ഒരു നടി എന്ന നിലയിൽ തനിക്ക് പഠിക്കാൻ കഴിഞ്ഞുവെന്നാണ് ആശാ ശരത് പറയുന്നു.
മമ്മൂട്ടി ചെയ്യുന്നത് കണ്ടാണ് തലേദിവസം തന്നെ സ്ക്രിപ്റ്റ് കാണാ പാഠം പഠിക്കുന്ന ശൈലി താനും രൂപപ്പെടുത്തിയതെന്നും ആശ ശരത് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് ആശാശരത്തിന്റെ തുറന്നു പറച്ചിൽ.
ആശ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഇവരുടെയൊക്കെ ഡെഡിക്കേഷന് മുൻപിൽ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ലൊക്കേഷൻ നിന്ന് ഷൂട്ടു കഴിഞ്ഞു ഇറങ്ങുമ്പോൾ മമ്മുക്കയുടെ കയ്യിൽ രണ്ടു പേപ്പർ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു ഇതെന്താണ്? അപ്പോൾ മമ്മുക്ക പറഞ്ഞു.
നാളത്തേക്കുള്ള സ്ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
ഇത്രയും വലിയ ഒരു നടൻ നാളത്തെ സീൻ ഇന്ന് വായിച്ചു നോക്കുന്നു എന്ന് പറയുമ്പോൾ ആ ഡെഡിക്കേഷന് മുൻപിൽ നമ്മൾ നമസ്കരിച്ചേ പറ്റൂ.
പിന്നീട് ഞാൻ പറയുമായിരുന്നു. എനിക്കും തരണം സ്ക്രിപ്റ്റ്. എനിക്കും തലേ ദിവസം വായിച്ചു പഠിക്കണം എന്നൊക്കെ. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നമുക്ക് ഇവരിൽ നിന്ന് പഠിക്കാനുണ്ട്. അത് പോലെ ഒന്നാണ് കൃത്യനിഷ്ഠ. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കിൽ നമ്മൾ ചിലപ്പോൾ ഏഴു മണി എന്ന് പറഞ്ഞാൽ ഏഴേ കാൽ ആകും.
ലാലേട്ടനൊക്കെ 6:55 അവിടെ എത്തിയിട്ടുണ്ടാകും. അങ്ങനെ ഇവരിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും ആശാ ശരത് പറയുന്നു.