സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ പ്രഭിവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട യുവതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. അറിയപ്പെടുന്ന മോഡൽ കൂടിയായിരുന്ന ടൊവിനോ അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ആദ്യം അഭിനയിച്ചത്.
പ്രഭുവുന്റെ മക്കൾക്ക് ശേഷം നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ താരം മലയാളികളുടെ ഹൃദയത്തിൽ കടന്നുകൂടുകയായിരുന്നു. തുടക്കത്തിൽ ചെറിയ ചെറിയ വേഷങ്ങൾ അണ് അവതരപ്പിച്ചിരുന്ന തെങ്കിലും ഇപ്പോൾ സൂപ്പർ നായകനായി തിളങ്ങി നിൽക്കുകയാണ് ടൊവിനോ തോമസ്.
ന്യൂ ജനറേഷൻ പ്രേക്ഷകർക്കിടയിൽ ലിപ് ലോക്ക് രംഗങ്ങളിലൂടെ തരംഗം സൃഷ്ടിച്ച നടൻ കൂടിയാണ് ടൊവിനോ തോമസ്. തീവണ്ടി, മായാനദി, അടക്കമുള്ള താരത്തിന്റെ സിനിമകളിലെ ചുംബന രംഗങ്ങൾ ഏറെ
ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതേ സമയം ടോവിനോയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ലിഡിയ ആണ് ടൊവിനോയുടെ ഭാര്യ. തഹാൻ, ഇസ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഈ ദമ്പതികൾക്ക്.
സോഷ്യൽ മീഡിയകളിൽ സജീവമായ നടൻ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ടൊവിനോയും ലിഡിയയും വിവാഹിതർ ആകുന്നത്. ഇപ്പോൾ പ്രണയിച്ചിരുന്ന സമയത്ത് ഭാര്യയോട് പറഞ്ഞ ഒരു അനുഭവത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്.
ടോവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ:
സിനിമയായിരുന്നു എന്റെ ലോകം ഞാൻ കല്യാണം കഴിക്കുന്നതിനു മുൻപേ എന്റെ അപ്പനോട് ഞാൻ പറഞ്ഞു. എനിക്ക് നടനാവുമ്പോൾ ഞാൻ കണ്ട സിനിമയിലെ നായകന്മാർ ചെയ്യുന്നത് പോലെ ഒരു നിയന്ത്രണത്തിന്റെ ചട്ടക്കൂടിൽ നിൽക്കാതെ അഭിനയിക്കുന്ന ഒരു ആക്ടർ ആകണമെന്ന്.
അതു കൊണ്ട് ചിലപ്പോൾ ചുംബന സീനിൽ അഭിനയിച്ചേക്കാം സാഹസികത ചെയ്തേക്കാം വയലൻസ് ചെയ്തേക്കാം എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ അപ്പൻ പറഞ്ഞത് നീ എന്നോട് ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല. പക്ഷേ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയിൽ നിന്ന് സമ്മതം വാങ്ങണമെന്ന്.
അപ്പൻ പറഞ്ഞത് പോലെ പ്രണയിച്ചിരുന്ന സമയത്ത് ഞാൻ അവളോട് ഇതിനെക്കുറിച്ച് പറഞ്ഞു. സിനിമയിലെ ക്യാരക്ടർ എന്താണോ ആവശ്യപ്പെടുന്നത് അത് താൻ ചെയ്യുമെന്ന്. ഞങ്ങൾ തമ്മിൽ നിരവധി കാര്യങ്ങൾക്ക് അടികൂടിയിട്ടുണ്ട്, അതും വലിയ രീതിയിലുള്ള അടി.
പക്ഷേ ഈ കാര്യത്തിൽ മാത്രം ഞങ്ങൾ തമ്മിൽ തെറ്റിയിട്ടില്ല. അത് സിനിമയിലാണ് ചെയ്യുന്നതെന്ന കോമൺസെൻസ് അവളിൽ ഉള്ളത് കൊണ്ട് അങ്ങനെ ഒരു വഴക്ക് ഉണ്ടായിട്ടില്ലെന്നും ടോവിനോ തോമസ് വ്യക്തമാക്കുന്നു.