റീലാണോ റിയലാണോ എന്ന ചോദ്യങ്ങൾക്ക് ഗർഭിണിയാണെന്ന ഉത്തരം നൽകി അശ്വതി ശ്രീകാന്ത്, ആശംസകളോടെ ആരാധകർ

56

മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി അശ്വതി ശ്രീകാന്തിന്റേത്. ദുബായിയിൽ റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി എത്തി സ്വത സിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടക്കി.

പിന്നീട് ഫ്‌ളവേഴ്‌സിലെ തന്നെ ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലെ ആശയായി അഭിനയത്തിലേക്ക് കടന്നു. ആശയായപ്പോഴും പ്രേക്ഷകരുടെ കൈയ്യടി നേടാൻ അശ്വതിയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ചക്കപ്പഴം ആശയും പ്രേക്ഷകരുടെ കൈയ്യടികൾ നേടിക്കൊണ്ട് മുന്നേറുമ്പോൾ അശ്വതിയുടെ ജീവിതത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്.

Advertisements

ചക്കപ്പഴം പ്രേക്ഷകർക്കിടയിൽ ഏറെ സന്തോഷം പകരുന്നതായിരുന്നു ആശയും ഉത്തമയും പുതിയ അംഗത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന വാർത്ത. ആശ ഗർഭിണിയാണെന്ന വാർത്തയ്ക്ക് പിന്നാലെ ആരാധകർ ചോദ്യങ്ങളുമായി എത്തിയിരുന്നു. യഥാർത്ഥ ജീവിതത്തിലും അശ്വതി ഗർഭിണിയാണോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.

ആ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി അശ്വതി എത്തിയിരിക്കുകയാണ്. താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അശ്വതി. കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി സന്തോഷ വാർത്ത പുറത്ത് വിട്ടത്. റീലാണോ റിയലാണോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ. എന്നു പറഞ്ഞാണ് അശ്വതി വാർത്ത പുറത്ത് വിട്ടത്.

ചുവന്ന നിറത്തിലുള്ള വസത്രം ധരിച്ചാണ് അശ്വതിയും കുടുംബവുമെത്തിയത്. മകളുടെ കൈയ്യിലെ സൂൺ ടു ബി എ ബിഗ് സിസ്റ്റർ എന്നെഴുതിയ ബോർഡുമുണ്ട്. പിന്നാലെ ആശംസകളുമായി സീരിയൽ ലോകവും ആരാധകരും എത്തിയിരിക്കുകയാണ്.

നടിമാരായ സരയു മോഹൻ, രഞ്ജിനി ഹരിദാസ്, ശിൽപ ബാല, സൂരജ്, ആര്യ തുടങ്ങിയവർ കമന്റുകളിലൂടെ ആശംസ അറിയിക്കുന്നുണ്ട്. ചക്കപ്പഴത്തിലെ സഹതാരങ്ങളായ ശ്രുതി രജനീകാന്ത്, സബീറ്റ തുടങ്ങിയവരും ആശംസകളുമായെത്തിയിട്ടുണ്ട്. അതേസമയം ഗർഭിണിയായതോടെ അശ്വതി അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുമോ എന്നും ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

ഇതിന് അശ്വതി മറുപടി നൽകിയിട്ടില്ല. അഭിനേത്രി, അവതാരക എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി. ബോഡി ഷെയ്മിങ്ങിനേയും ഡിപ്രഷനെ കുറിച്ചുമെല്ലാം അശ്വതിയുടെ എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാമൂഹിക വിഷയങ്ങളിലും അശ്വതി തന്റെ നിലപാട് തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ അശ്വതിയുടേയും കുടുംബത്തിന്റേയും സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകരെല്ലാം.

Advertisement