ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരസുന്ദരിയാണ് നടി സംയുക്ത മേനോൻ. പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ സിനിമാ ആഭിനയരംഗത്തേക്ക് എത്തിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയും ആ ഫോട്ടോഷൂട്ടിലൂടെ താരം പോപ്‌കോണിലേക്ക് സെലക്ടാവുകയുമായിരുന്നു. ആ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
പക്ഷേ പോപ്‌കോൺ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ടോവിനോയുടെ നായികയായി തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടുകയായിരുന്നു സംയുക്ത മേനോൻ. പോപ്പ്‌കോൺ എന്ന ചിത്രത്തിൽ സഹനടിയായി എത്തിയ താരം തീവണ്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചു.
ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലെ സംയുക്ത മേനോന്റെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ സംയുത പങ്കുവെച്ച ഒരു ചിത്രവും അതിനു താരം നൽകിയ കാപ്ഷനുമാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇത് എന്റെ കഴുത്ത് ഇത് ഒരു കിസ് മിസ് ചെയ്യുന്നു എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. അടുത്തിടെ താരം തന്റെ വസ്ത്രധാരണത്തിന് എതിരെ ഉയർന്നു വന്ന സൈബർ വിമർശനങ്ങൾക്ക് കടുത്ത മറുപടി നൽകിയിരുന്നു.
ഇവർക്ക് ഡ്രസ് വാങ്ങിച്ച് കൊടുക്കാൻ ആളില്ലേ എന്ന് തുടങ്ങുന്ന കമന്റുകളാണ് വരുന്നത്. ഇവരോടൊക്കെ എന്ത് ഉത്തരം പറയാനാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാൻ ഇതിനൊക്കെ എന്ത് മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിലെ ഒരു സീനിൽ എനിക്ക് തന്ന കോസ്റ്റ്യൂം ആയിരുന്നു അത്.
അതിന്റെ ഭാഗമയാത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം. പിന്നെ ആൾക്കാർ എന്ത് കൊണ്ട് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നം മാത്രമാണ്. ഈയൊരു സന്ദർഭത്തിൽ മാത്രമല്ല. പലതരത്തിൽ വിചിത്രമായ കമന്റുകൾ വന്ന് പോകാറുണ്ട്. ഒരു നടി വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാലും മോശമായ ഒത്തിരി കമന്റുകൾ വരാറുണ്ട്.
എത്രത്തോളം പരാതി കൊടുക്കാൻ പറ്റും. ഈ സിസ്റ്റം മാറ്റാൻ പറ്റുമോന്നും സംയുക്ത മേനോൻ ചോദിച്ചിരുന്നു, ഇത്തരം പ്രവർത്തികളിൽ വേദനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തിനാണ് ഞാൻ വേദനിക്കുന്നതെന്ന് നടി തിരിച്ച് ചോദിച്ചിരുന്നു, വേദനിക്കാൻ വേണ്ടി ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോയെന്നും സംയുക്ത വ്യക്തമാക്കിയിരുന്നു.