പുതിയ വിശേഷം പുറത്ത് വിട്ട് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി: ആശംസകളുമായി ആരാധകർ

986

ടെലിവിഷൻ അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിലേക്കെത്തിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. മലയാള സിനിമയുടം ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി.

ശ്രീലക്ഷ്മി ജഗതി എന്ന പേരിലും താരം അറിയപ്പെടുന്നുണ്ട്. നടൻ ജഗതി ശ്രീകുമാറിന്റെ മകൾ എന്നതിലുപരി മലയാള സിനിമാ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തിൽ തിളങ്ങാൻ ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ഇതിന്റെ ഇടയിൽ ആകാംഷയുള്ള ഒരു കാര്യമുണ്ടെന്നു നടി സൂചിപ്പിച്ചിരുന്നു.

ആരാധകരുടെ ചോദ്യത്തിനിടയിൽ പറഞ്ഞ ആകാംഷ നിറഞ്ഞ വാർത്ത എന്താണെന്ന് കൂടി താരപുത്രി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലൂമിനോസ് എന്ന പേരിൽ ഓൺലൈനിലൂടെ ശ്രീലക്ഷ്മി ഒരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. തന്റെ പുതിയ സംരംഭത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും വേണമെന്നും പിന്നെ പറയാൻ മാത്രം വലിയ സംഭവമല്ലെന്ന് കൂടി താരം വ്യക്തമാക്കുന്നു.

വൈകാതെ ഇതിന്റെ സോഷ്യൽ മീഡിയ ലിങ്കുകൾ ആരാധകർക്ക് തരുന്നതാണെന്നും ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. വേറെയും നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചു. ഭർത്താവിനെ കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയാമോ എന്നും, വിശേഷം മറ്റും ഉണ്ടോ എന്നും, ജഗതി ചേട്ടനെയും പറ്റി വരെ നിരവധിപേർ ചോദിച്ചു.

2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ആദ്യ പതിപ്പിലെ ഒരു മത്സരാർത്ഥിയും ആയിരുന്നു ശ്രീലക്ഷ്മി.

Advertisement