പിന്നെ നിയന്ത്രിക്കാനോ പേടിപ്പിക്കാനോ വന്നിട്ടില്ല; വെളിപ്പെടുത്തലുമായി നടി വിന്ദുജ മേനോൻ

1805

ബാലതാരമായെത്തി പിന്നീട് നായകയായും സഹനടിയായും ഒക്കെ മലയാളത്തിൽ തിളങ്ങിയ തരമാണ് നടി
വിന്ദുജ മേനോൻ. കൂടുതലും കുസൃതി നിറഞ്ഞ അനുജത്തിയായാണ് വിന്ദുജ മേനോൻ എത്തിയത്. അന്ന് ഒട്ടുമിക്ക സൂപ്പർ ഹീറോകളുടെ കൂടെ അഭിനയിച്ചെങ്കിലും ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത പവിത്രം എന്ന ക്ലാസ്സ് സിനിമയിലെ മോഹൻലാലിന്റെ സഹോദരി വേഷം ഇന്നും മലയാളികൾ മറന്നിട്ടില്ല.

അതേ സമയം പഴയകാല ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത വിന്ദുജയ്ക്ക് ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. ഇന്നും വിന്ദുജയെ കാണുമ്പോൾ പവിത്രം സിനിമയാണ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച പവിത്രം സിനിമയിലെ കേന്ദ്രകഥാപാത്രങ്ങമായിരുന്നു വിന്ദൂജയുടേത്.

Advertisements

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

കുറച്ച് ദിവസം മുമ്പ് ഈ ഓർമ്മ പങ്കുവെച്ച് വിന്ദുജ മേനോന്റെയും മോഹൻലാലിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പവിത്രം ഇറങ്ങിയ നാളുകളിൽ തനിക്ക് നിരവധി ചീത്തവിളികൾ കേൾക്കേണ്ടി വന്നെന്ന് തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ ദിവസം ഇറങ്ങിയ സിനിമയാണെന്ന് തോന്നുന്നതിന്റെ കാരണം പവിത്രത്തിന്റെ കഥയാണ്. എത്ര കൊല്ലം പിന്നിട്ടാലും ഔട്ട്‌ഡേറ്റഡ് ആകാത്ത സിനിമയാണ് പവിത്രം . സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഇതിനെക്കുറിച്ച് അറിഞ്ഞൂടായിരുന്നു. രാജീവേട്ടൻ പറയുന്നു. കൂടെയുള്ള നമ്മൾ സഹായിക്കുന്നു. നമ്മൾ ചെയ്യുന്നു. അത്രേയുണ്ടായിരുന്നുള്ളു. ആസമയത്ത് രാജീവേട്ടൻ ഇങ്ങനെ വേണം, അങ്ങനെ ചെയ്യണം എന്നൊക്കെ പറയും.

Also Read
പത്ത് വർഷത്തിലധികമായി സുഖമില്ലാതായിട്ട്, ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം: ആദ്യമായി അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കരഞ്ഞ് നയൻതാര

പിന്നെ നിയന്ത്രിക്കാനോ പേടിപ്പിക്കാനോ വന്നിട്ടില്ല. ഇതൊക്കെയാണ് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഒക്കെ ഞാൻ കണ്ടിരുന്ന കാര്യം. ചിത്രത്തിൽ ഞാൻ മാത്രമാണ് പുതിയ നടി. ചിത്രത്തിൽ ഡാൻസ് നല്ല ധൈര്യം തന്നിരുന്നെന്നും നടി പറയുന്നു. ഇന്നും പലരും ചോദിക്കുന്നത് ആ പഴയെ മുടിയെക്കുറിച്ചാണ്.

കൂടുതലും പ്രായമുള്ള ആളുകളാണ് ഇതെക്കുറിച്ച് സംസാരിക്കുന്നത്. എന്തിനാണ് വെട്ടിയത് നല്ല മുടി അല്ലേ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. മാത്രമല്ല ആ സിനിമയിലൂടെയാണ് ആരാധകർ തന്നെ ഓർത്തിരിക്കുന്നതെന്നും നടി വ്യക്തമാക്കി.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

Advertisement