വിജയകരമായി മുന്നേറുന്ന മലയാളം ബിഗ് ബോസ് സീസൺ മൂന്നിലെ ഇത്തവണത്തെ കാമുകി കാമുകന്മാർ ആരാണെന്ന് അറിയാൻ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ സീസണിൽ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു.
പിന്നാലെ രണ്ടാം സീസണിൽ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പിന്റെ കഴിഞ്ഞ എപ്പിസോഡിൽ ആയിരുന്നു തന്റെ അപ്സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടൻ പറഞ്ഞത്.
പിന്നാലെ റിതുവും മണിക്കുട്ടനും പ്രണയത്തിലാകുമെന്ന് പലരും വിചാരിച്ചെങ്കിലും അതും നടന്നില്ല. റിതുവാണ് നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്.
ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച് സംസാരിച്ചിരുന്നു. റിതു ഇക്കാര്യം പറയുന്നിതിനിടെ മണിക്കുട്ടന് നിന്നെ ഇഷ്ടമാ എന്ന് റംസാനും പറഞ്ഞു. ഇതുകേട്ട് അതിന് ഞാൻ എന്ത് ചെയ്യണം എന്തായിരുന്നു റിതുവിന്റെ മറുപടി.
രണ്ട് പേർക്കും ഇവിടെ ഇരുന്ന് ചില്ലാവാലോ, ഷൈൻ ചെയ്യാലോ എന്ന് റംസാൻ റിതുവിനോട് പറഞ്ഞു. ഇതുകേട്ട് നിനക്ക് മിഷേലിന്റെ കൂടെയാന്നും ഷൈൻ ചെയ്തൂകൂടായിരുന്നോ എന്നാണ് റിതു റംസാനോട് ചോദിച്ചത്. ഞാൻ പ്രേമിക്കാൻ മുട്ടിയിട്ട് ഇവിടെ വന്നതല്ലെന്നും റിതു പറഞ്ഞു.
തുടർന്ന് ഇവിടെ ശ്രീനിഷ് അരവിന്ദ് പേളി മാണി ജോഡിയെ പോലെ നിനക്കും ആവാം എന്ന് റംസാൻ പറഞ്ഞു. അപ്പോ നിനക്കും വരും നീ വിഷമിക്കേണ്ട എന്നായിരുന്നു റംസാനോട് റിതുവിന്റെ മറുപടി. ഇതുകേട്ട് എനിക്ക് വേണ്ടെന്നായിരുന്നു റംസാൻ പറഞ്ഞത്. റിതു മണിക്കുട്ടൻ, മണിറിതു, മണ്ഡരൂ, എന്ന് റിതുവിനെ കളിയാക്കിയും റംസാൻ തമാശരൂപേണ പറഞ്ഞു.