മലയാളത്തിലെ സൂപ്പർ സംവിധാന ജോഡികളായിരുന്ന സിദ്ധിഖ്‌ലാൽ കൂട്ടുകെട്ടിന്റെ സംവിധാനത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഗോഡ്ഫാദർ. നാടകാചാര്യൻ എൻഎൻ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയിൽ മുകേഷ്, ജഗദീഷ്, തിലകൻ, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉൾപ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
രാമഭദ്രൻ എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിൻകുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകർഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നർമ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു.
ഗോഡ്ഫാദർ സെറ്റിൽ ജഗദീഷ് മുകേഷിന് കൊടുത്ത ആ ഏട്ടിന്റെ പണി എഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ മുകേഷ് പറഞ്ഞിരുന്നു. ജഗദീഷും ലാലും ഒപ്പമുളള വേദിയിൽ വെച്ച് മുകേഷ് പറഞ്ഞ രസകരമായ സംഭവം ഇങ്ങനെ:
ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദർ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലിൽ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു. അപ്പോ ഞാൻ, അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. അങ്ങനെ ഒരു ബഹളമുളള സീനാണ്.
അപ്പോ വലിയ സീനാണത്. രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുക്കും. അപ്പോ ഇങ്ങനെ വന്നു. ഞാൻ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നിൽക്കുന്നത്. ബെഡ്ഷീറ്റ് എടുത്ത് കെട്ടിയിട്ട് സംസാരിക്കുവാണ്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല.
അങ്ങനെ ഡയലോഗ് മുഴുകെ ദേഷ്യമുളള ആക്ഷനൊക്കെയുളള ഡയലോഗാണ്. അപ്പോസീനിൽ ജഗദീഷ്, ഞാൻ, കനക. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്സപ്രഷനിട്ടു. ഞാൻ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലിൽ കെട്ടി.
അങ്ങനെ നിൽക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാൻഡ് തന്നു. കൺഗ്രാജുലേഷൻസ്. അപ്പോ ഞാൻ അന്തം വിട്ടുനിൽക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നിൽ നീ ഡ്രസില്ലാതെ നിൽക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു.
സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാർ എന്ന് നീട്ടി വിളിച്ചു. അപ്പോ ഞാൻ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ, ഇവൻ എന്തോ പറയുന്നതാ എന്ന്. ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആൻഡ് ടേക്ക് എന്ന് പറയുന്നതെന്നും മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാർസ് വേദിയിൽ പറഞ്ഞു.