ഞാൻ കല്യാണം കഴിച്ചത് അമേരിക്കൻ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന ഒരു പയ്യനെ, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: പൂർണിമ ഇന്ദ്രജിത്ത്

2903

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു പൂർണ്ണിമ. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള താരം പിന്നീട് നടൻ ഇന്ദ്രജിത്ത് സുകുമാരനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതർ ആയത്. 2002ൽ ആയിരുന്നു വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്.

Advertisements

പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് താരപുത്രിമാരുടെ പേരുകൾ. ഇന്ദ്രജിത്തും പൂർണ്ണിമയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് ഇരുവരും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. ഇപ്പോൾ ഇന്ദ്രജിത്തുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ് പൂർണ്ണിമ. താൻ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോൾ ഒരു സെലിബ്രിറ്റി വൈഫ് ആയിരുന്നില്ലെന്ന് താരം പറയുന്നു.

Also Read
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങൾ, അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി: സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതിന്റെ കാരണം പറഞ്ഞ് ബീന ആന്റണി

ഒരു വർഷം മാത്രം സിനിമയിൽ നിന്ന താൻ മലയാളത്തിൽ ഏഴു സിനിമകൾ ചെയ്തുവെന്നും, 2002ൽ താൻ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോൾ അമേരിക്കൻ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താൻ വിവാഹം ചെയ്തതെന്നും പൂർണ്ണിമ പറയുന്നു.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൂർണ്ണിമ ഇക്കാര്യം തുറന്ന് പറഞ്ഞത്. പൂർണ്ണിമയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. ഒരു വർഷം മാത്രമാണ് ഞാൻ സിനിമയിൽ നിന്നത്. ആ ഒരു വർഷത്തിനുള്ളിൽ ഏഴു സിനിമകളാണ് ചെയ്തത്. ശേഷം 2002ൽ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാൻ കല്യാണം കഴിക്കുമ്പോൾ ഇന്ദ്രൻ ആക്ടർ ആയിരുന്നില്ല.

കമ്പ്യൂട്ടർ എഞ്ചിനീയറായ മദ്രാസിൽ നെക്സേജ് എന്ന് പറയുന്ന അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ആ കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാൻ കല്യാണം കഴിച്ചത്. അല്ലാതെ ഇന്ദ്രജിത്ത് എന്ന നടനേയല്ല.

Also Read
ആ സർജറി കഴിഞ്ഞ് 16ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്: താൻ പാടിയ സൂപ്പർഹിറ്റ് ഗാനത്തെ കുറിച്ച് ഗായി സുജാത

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ സിനിമാ മേഖലയിൽ എത്തിയില്ലങ്കിൽ അത് വിധി എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ ഇന്ദ്രജിത്തിന്റെ സ്ഥാനം ഒരു ആക്ടർ എന്നുള്ളത് തന്നെയാണ് എന്ന് ഇന്ദ്രൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസം എനിക്കുമുണ്ടായിരുന്നുവെന്നും പൂർണിമ പറയുന്നു.

Advertisement