തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്നു നടിമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ

3412

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലയാളത്തിന്റെ സ്വന്തം താരമാണ് നടൻ ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും വില്ലനായും എത്തിയ താരം അന്യ ഭാഷയിലും തന്റെ കഴിവ് തെളിയിച്ചു.

അതേസമയം നായകവേഷമെണെങ്കിലും ചെറുവേഷമാണെങ്കിലും ഗംഭീരമായി ചെയ്യുന്ന താരമാണ് ഉണ്ണി മുകുന്ദൻ. അതു കൊണ്ടുതന്നെ യുവസിനിമാ പ്രേമികൾക്കിടയിൽ വളരെ സ്വാധീനമുള്ള നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ.

Advertisements

Also Read
ആ വേഷം ചെയ്യാൻ മോഹൻലാൽ വേണ്ടെന്ന് പാച്ചിക്ക പറഞ്ഞു, കറങ്ങിതിരിഞ്ഞ് ഒടുവിൽ മോഹൻലാൽ തന്നെ അതു ചെയ്തു; സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിദ്ദിഖ്

അതേ സമയം ശാരീരിക സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഇതിനോടകം നിരവധി ആരാധകരെ നേടിയിട്ടുള്ള ഉണ്ണി മുകുന്ദൻ മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ്. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മുഖ്യധാരയിൽ ഏറെ ശ്രദ്ധ നേടുന്നത്.

മറ്റു താരങ്ങളെ പോലെ തന്നെ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ്. കഴിയുന്നത് പോലെ സോഷ്യൽ മീഡിയ വഴി ആരാധകരോട് സംവദിക്കുവാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും രസകരമായ മറുപടി ഉണ്ണി മുകുന്ദൻ നൽകിയിരിക്കുകയാണ്.

മറ്റു താരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും ഉണ്ണി മുകുന്ദൻ നൽകുന്ന മറുപടികൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ നടത്തിയ ചില പരാമർശങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ദുൽഖർ വണ്ടി പ്രാന്തൻ, മോഹൻലാൽ മാസ് കാ ബാപ്, നിവിൻപോളി ഡാർലിംഗ് അങ്ങനെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി മറുപടികളാണ് താരം നൽകിയത്. മലയാളത്തിൽ ഉണ്ണി മുകുന്ദന് ഏറ്റവും പ്രിയപ്പെട്ട നടിമാർ ആരൊക്കെയാണ് എന്നുള്ള ചോദ്യത്തിന് മൂന്ന് നടിമാരുടെ പേരാണ് ഉണ്ണി മുകുന്ദൻ മറുപടിയായി നൽകിയത്.

ആരാധകർ വലിയ കൗതുകത്തോടെയാണ് തങ്ങളുടെ ഇഷ്ട താരം ആരാധനയോടെ നോക്കിക്കാണുന്ന നടിമാർ ആരൊക്കെയാണെന്ന് അറിഞ്ഞത്. മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങൾ തന്നെയാണ് ഉണ്ണി മുകുന്ദന്റെയും പ്രിയപ്പെട്ട നടിമാർ. ഒന്നാമതായി നടി അനു സിത്താരയുടെ പേരാണ് താരം പറഞ്ഞത്. നടി ശോഭനയും കാവ്യ മാധവനും ആണ് മറ്റു രണ്ടു നടിമാർ.

ഇത്തരത്തിലുള്ള നിരവധി കൗതുകകരമായ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും സജീവമായ സിനിമാമേഖലയിൽ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

Also Read
എന്റെ കൂട്ടുകാരി എനിക്കുതന്ന തന്ന വിലമിക്കാനാവാത്ത സമ്മാനമാണിത്, ഒമ്പത് വർഷങ്ങൾക്കിപ്പുറവും ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു: വെളിപ്പെടുത്തലുമായി സംവൃത സുനിൽ

Advertisement