സംഗീത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി പിന്നീട് നടിയായും അവതാരകയായും ഒക്കെ തിളങ്ങിയ താരമാണ് നടി മീരാ നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് കൈ നിറയെ ചിത്രങ്ങൾ ആണ് താരത്തെ തേടിയെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടിയെ തേടി അവസരങ്ങൾ എത്തി.
പല ഭാഷകളിലായി 30ൽ അധികം ചിത്രങ്ങൾ ചെയ്ത ശേഷമാണ് മറ്റൊരു ജോലിയിലേക്ക് മീര തിരിഞ്ഞത്. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. സോഷ്യൽ മീഡിയകളിലും വളരെ അധികം സജീവമാണ് മീര. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മീര രംഗത്ത് എത്താറുണ്ട്. മീര പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുമുണ്ട്.
ഇപ്പോൾ വൈറൽ ആകുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പിഎസ് മീരയെ കുറിച്ച് എഴുതിയ വാക്കുകളാണ്. അടുത്തിടെ ഉണ്ണി മീരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് ഉണ്ണി പങ്ക് വച്ചത്.
ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ചിലപ്പോൾ ഒരാളെ കാണുമ്പോൾ നീ അയാളുടെ ചിത്രമെടുക്കാറുണ്ട്.എന്റെ സ്വന്തം നിറത്തിൽ കംഫർട്ടബിൾ ആയിരിക്കാൻ ഇടയാക്കിയത് നീയാണ് മീര.
എനിക്ക് നിന്നെ എന്റെ ജീവിതകാലത്തോളം അറിയാം, നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ ആരുമായും നമുക്ക് അഭിനയിക്കേണ്ടതില്ല എന്നതിൽ എനിക്കേറെ സന്തോഷമുണ്ട്, നീ നീയായിരിക്കുന്നതിന് നന്ദി എന്നാണ് ഉണ്ണി മീരയെക്കുറിച്ച് കുറിക്കുന്നത്.