അങ്ങനെ വാർത്തകൾ വന്നു തുടങ്ങിയതോടെ എല്ലാവരും ഭയന്നു, നാട്ടിൽ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു: വെളിപ്പെടുത്തലുമായി ശ്രീകല

107

ഒരു കാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ സുപരിചിതയായ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരം.

മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിൽ ശ്രീകല അഭിനയിച്ചിരുന്നു. സീരിയലുകളിൽ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വർഷമായി ഭർത്താവിനൊപ്പം യുകെയിലാണ്.

Advertisements

ഭർത്താവ് വിപിൻ അവിടെ ഐടി പ്രൊഫഷനലാണ്. കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്. മലയാളത്തിൽ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിൽ ശ്രീകല അഭിനയിച്ചിരുന്നു.

കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറിൽ അഭിനയിച്ചു. ലോക്ഡൗൺ കാലത്ത് യുകെയിൽ ഭയന്നു വിറച്ചാണ് ജീവിച്ചതെന്നും നാട്ടിലേക്കു മടങ്ങി വരാൻ കൊതിക്കുന്നുവെന്നും വാർത്തകൾ വന്നിരുന്നു. അതിനോട് പ്രതികരിക്കുകയാണ് താരം, വാക്കുകൾ ഇങ്ങനെ:

ഒരു അഭിമുഖം കൊടുത്തു എന്നതു സത്യം. പക്ഷേ, ഞാൻ പറയാത്ത കാര്യങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിച്ചു. അതാണ് പ്രശ്നമായത്. നാട്ടിലെത്താൻ കൊതിയാകുന്നു, കേരളത്തിലേക്ക് വിമാനം കയറാൻ കാത്തിരിക്കുന്നു പേടിച്ചു വിറച്ച് ജീവിക്കുന്നു. രാത്രിയിൽ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാൻ പറഞ്ഞത്രേ.

വാർത്തകൾ വന്നു തുടങ്ങിയതോടെ നാട്ടിൽ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു. എല്ലാവരും ഭയന്നു. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നു. ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തും. ഞങ്ങൾ താമസിക്കുന്ന ഫ്‌ലാറ്റിന്റെ താഴെ വിശാലമായ ഉദ്യാനമാണ്. വൈകുന്നേരം അവിടെ നടക്കാനിറങ്ങുമായിരുന്നുവെന്നും ശ്രീകല പറയുന്നു.

Advertisement