വിവാഹ നിശ്ചയം കഴിഞ്ഞിട്ടും രശ്മിക രോഹിത് ഷെട്ടി ബന്ധം തകരാനള്ള കാരണം ഇതാണ്

282

തെന്നിന്ത്യൻ സിനിമയിൽ അതിവേഗം വളരെയധികം ആരാധകരെ സൃഷ്ടിച്ച നടിയാണ് രശ്മിക മന്ദാന. അതേ സമയം ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടിലെങ്കിലുംമലയാളി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് രശ്മിക.

തെന്നിന്ത്യൻ യുവ സൂപ്പർതാരം വിജയ് ദേവരക്കൊണ്ടയുടെ കൂടെ അഭിനയിച്ച ഗീതഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ മലയാളി ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിനുശേഷം ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisements

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

അതേ സമയയം വ്യത്യസ്തമായ ഫോട്ടോഷൂട്ടുളുമായി എത്തുന്ന രശ്മിക സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാമ്. നേരത്തെ കിരിക്കു പാർട്ടി എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ച താരം ഇതിലെ നായകനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുകയും ഇരുവരുടെയും ബന്ധം വിവാഹം നിശ്ചയം വരെ എത്തി നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഈ ബന്ധം വേർപ്പെടുകയാണ് ചെയ്തത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതോടൊപ്പം തന്നെ വിവാഹ ബന്ധത്തിലേക്കുള്ള യാത്ര വേർപെടുത്തിയതിന്റെ വാർത്തകളും സോഷ്യൽ മീഡിയയും ആരാധകരും ഒരുപോലെ ചർച്ചചെയ്തിരുന്നു.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

എന്നാൽ ഇതിന്റെ വ്യക്തമായ കാരണം ഇന്നും ആർക്കുമറിയില്ല. എന്നിരുന്നാൽ തന്നെ പൊതുവായി പറയപ്പെടുന്നത് ഇരുവരും തമ്മിൽ 13 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ഇവർക്കിടയിൽ പല അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു എന്നുമാണ്.

എന്തായാലും ആ പ്രണയ പരാജയത്തിന് ശേഷം താരം ഇപ്പോൾ വീണ്ടും സിനിമാലോകത്ത് സജീവമായിരിക്കുകയാണ്. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു മോഡൽ എന്ന നിലയിലും രശ്മി ഇപ്പോൾ തിളങ്ങുന്നുണ്ട്. താര വേദികളിലെല്ലാം രശ്മിക നിറ സാന്നിധ്യമാണ്.

Advertisement