അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് എസ്തർ അനിൽ. കലാഭവൻമണി നായകനായി 2010ൽ പുറത്തിരഹ്ഹിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്.
താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അനുമോളായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2ലും ഗംഭീര പ്രകടനമാണ് എസ്തർ നടത്തിയത്.
അതേ സമയം സോഷ്യൽ മീഡിയിയൽ ഏറെ സജീവമായ എസ്‌തേർ ഇടയ്ക്കിടെ തൻരെ പുത്തൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ദൃശ്യം 2ന്റെ വിജയത്തിന് പിന്നാലെ എസ്തർ തൻരെ സുഹൃത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ പാർട്ടിക്ക് മുമ്പുള്ള വമ്പുപറച്ചിലുകൾ, ബാംഗ്ലൂർ ഡെയ്‌സ് എന്ന് കുറിച്ചാണ് എസ്‌തേർ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഷോർട്ട് ഡ്രെസാണ് ധരിച്ചിരിക്കുന്നത്.
നിരവധിപ്പേർ ഫോട്ടകൾക്ക് കമന്റുമായെത്തിയിട്ടുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഒരാളുടെ കമന്റ്. സദാചാര ആങ്ങളമാരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. അതേ സമയം ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ.
ദൃശ്യം ആദ്യ ഭാഗത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നുു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായിരുന്നു. ഷെയ്ൻ നിഗമായിരുന്നു ഈ സിനിമയിൽ എസ്തറിന്റെ നായകനായത്.
ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും എസ്തർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.