മലയാളം സിനിമാ സീരിയൽ നടിയും പ്രശസ്ത നർത്തകിയുമായി താരകല്യാണിന്റെയും നടൻ രാജാറാമിന്റെയും മകളാണ് മകളാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടിയായ സൗഭാഗ്യ ടിക്ടോക് വീഡിയോകളിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
താരാകല്യാണിന്റെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖറിനെ ആയിരുന്നു സൗഭാഗ്യ വിവാഹം കഴിച്ചത്. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും.
ഇരുവരും ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമായി സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു. അടുത്തിടെ അർജുൻ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
എന്നാൽ ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു. അതേ സമയം അമ്മ താരകല്യാണിന്റെ പാത പിന്തുടർന്ന് സൗഭാഗ്യ സിനിയിൽ എത്തുമെന്ന് ആരാധകർ കരുതിയെങ്കിലും താൻ സിനിമയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
അമ്മയുടെ ശിഷ്യനും ഡാൻസറുമായിരുന്ന അർജുനാണ് സൗഭാഗ്യയുടെ ഭർത്താവ്. 2020 ഫെബ്രുവരി 19, 20തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
ഇപ്പോഴിതാ ഒന്നാം വിവാഹം ആഘോഷിക്കുകയാണ് താരദമ്പതികൾ. ഒരു വർഷമായെന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. സോഷ്യൽ മീഡിയ വഴി വിവാഹ ചിത്രം പങ്കു വെച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.