തെന്നിന്ത്യൻ സിനിമയിൽ ലേഡി ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ താര സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വാണി വിശ്വനാഥ് നായികയായി എത്തിയിടടുണ്ട്.
ഇത്തരമൊരു മെയ്വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല.ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പു തന്നെ വാണി വിശ്വനാഥ് ഇന്ത്യയൊട്ടാകെ പ്രശസ്ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്‌സ് റൈഡറായിരുന്നു വാണി.
നിരവധി ഹോഴ്‌സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.
മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 2 മക്കളുണ്ട്. മൂത്തത് മകൾ ആർച്ചയും ഇളയത് മകൻ അധ്രിയും.
മലയാളത്തിൽ കരുത്തുറ്റ അനവധി വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് വാണി വിശ്വനാഥ്. നടൻ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തിൽ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്നു.
എന്നാൽ ഇപ്പോൾ വാണിയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചതും മനസ്സ് തുറക്കുകയാണ് നടൻ ബാബു രാജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഈ തുറന്ന് പറച്ചിൽ. വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിങ്ങിലൂടെയാണ്. സെറ്റിൽ നിന്നും പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നു. ഒരു ദിവസം വാണി എന്റെ ഫ്ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു.
അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിയത്. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്. ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. വാണി ഒരിക്കൽ സെറ്റിലിരുന്ന് പാട്ട് പാടി.
കലാഭവൻമണി ഒക്കെ അവിടെ ഉണ്ടായിരുന്നു. ഇവര് ഭയങ്കര പാട്ടിന്റെ ആൾക്കാരാണ്. ഞാനവിടെ അതിലേയും ഇതിലെയും നടക്കുന്നുണ്ട്. അങ്ങനെ ഒരു പാട്ട് ഞാൻ പറഞ്ഞു. അതിന്റെ പല്ലവി പാടാമോന്ന് അവരും. പാടിയാൽ എന്ത് തരുമെന്ന് ചോദിച്ചു. ചോദിക്കുന്നത് എന്തും തരാമെന്ന് വാണിയും പറഞ്ഞു. ഞാൻ ആ പാട്ട് പാടിയ ഉടൻ തന്നെ ഇവളെഴുന്നേറ്റ് ഓടി കളഞ്ഞു.
അതിപ്പോഴും പെൻഡിങ്ങിൽ നിൽക്കുകയാണ്. ഇതുവരെ ചോദിച്ചിട്ടില്ല. അതാണ് ആ സംഭവമെന്ന് ബാബുരാജ് പറയുന്നു. വാണി വിശ്വനാഥ് ഇനി എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന ചോദ്യത്തിനും ബാബുരാജ് ഉത്തരം പറഞ്ഞിരുന്നു. വാണിയ്ക്ക് എന്ന് വേണമെങ്കിലും വരാം. പിന്നെ കുട്ടികളുടെ പഠിത്തം, ഒക്കെയായി ഇരിക്കുകയാണ്.
ഇപ്പോൾ പുള്ളിക്കാരിയ്ക്ക് താൽപര്യമില്ല. ഇപ്പോൾ ചില കഥകളൊക്കെ കേൾക്കുന്നുണ്ട്. ഇതിനിടയിൽ രണ്ട് തെലുങ്ക് സിനിമ ചെയ്തിരുന്നു. മലയാളത്തിലൊക്കെ ചെയ്യണമെങ്കിൽ അതുപോലെയുള്ള വേഷം കിട്ടണം. അതുകൊണ്ട് വാണി എപ്പോൾ വേണമെങ്കിലും വരാം. വാണിയുടെ ക്യാരക്ടർ അങ്ങനെയൊന്നുമല്ല. ഞാൻ നിരുത്സഹപ്പെടുത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഒന്നുമില്ല.
അവൾക്ക് അറിയാം കാര്യങ്ങൾ. കഥ കേൾക്കാനുള്ള സമയത്ത് കേട്ടിട്ട് എന്നെ വിളിച്ച് പറയും. അതിൽ പോയി അഭിനയിക്കൂ എന്ന് ഞാൻ പറയേണ്ട ആവശ്യമൊന്നുമില്ല. ഒരു ദിവസത്തിൽ 24 മണിക്കൂർ ഉണ്ടെങ്കിൽ അതിൽ 23 മണിക്കൂറും ഞങ്ങൾ തമ്മിൽ അടി ഉണ്ടാക്കി കൊണ്ടിരിക്കുമെന്നു ബാബുരാജ് പറയുന്നു.