മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ ഡിയറക്ടർ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഏറെ അനശ്ചിതതവത്തിനും കാത്തിരുപ്പിനും ഒടുവുൽ എത്തി ദൃശ്യം 2ന് മികച്ച പ്രതികരണങ്ങൾ ആണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്.
ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറി ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. ദൃശ്യം 2 ആദ്യ ഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.
അത്യുഗ്രൻ ക്രൈം ത്രില്ലറാണെന്നും രണ്ടര മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകരുടെയും അഭിപ്രായം. ഏറെ കൗതുകങ്ങളോടെയാണ് ദൃശ്യം 2 ന്റെ തുടക്കം. ദൃശ്യം ആദ്യ ഭാഗത്ത് കേബിൾ ഓപ്പറേറ്ററായിരുന്ന ജോർജുകുട്ടി രണ്ടാം ഭാഗത്തിൽ തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമാണ്.
പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഫോൺ കോൾ ആയാണ് ആന്റോ ജോസഫ് ദൃശ്യം 2വിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെച്ചു എന്നാണ് നിർമ്മാതാവായ ആന്റോ ജോസഫ് ജോർജുകുട്ടിയെ അറിയിക്കുന്നത്.
ദ പ്രീസ്റ്റ് സിനിമയെ കുറിച്ചാണോ ഇവർ സംസാരിച്ചത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രേക്ഷകരുടെ ആ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് ഈ ചോദ്യത്തിന് ആന്റോ ജോസഫിന്റെ മറുപടി.
അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം മാർച്ച് നാലിലേക്ക് മാറ്റിയിരുന്നു.