ഹായ് കുട്ടാ എന്നൊരു മെസേജാണ് ആദ്യം അയച്ചത്: പ്രണയ വിവാഹത്തെ കുറിച്ച് പ്രിയങ്കയും അനൂപും

216

മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന നടിയാണ് പ്രിയങ്ക അനൂപ്. ചെറിയ വേഷങ്ങളിലൂടെ എത്തിയ പ്രിയങ്ക നായികയുടെ കൂട്ടുകാരിയായും മറ്റും പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

പിന്നീട് നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും, വില്ലത്തി കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം പ്രിയങ്ക നേടിയെടുത്തു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിന്ന പ്രിയങ്ക കോമഡി സ്‌കിറ്റുകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.

Advertisements

അതേ സമയം മിമിക്രി കലാകാരനും സ്‌ക്രിപ്റ്റ് റൈറ്ററും കൂടിയായ അനൂപിന്റെ ഭാര്യ കൂടിയാണ് പ്രിയങ്ക. ഇരുവരുടെയും ഒരു അഭിമുഖം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും എല്ലാംതുറന്നു പറയുകയാണ് പ്രിയങ്കയും അനൂപും.

മനസ്സിലൊരു മഴവില്ല് എന്ന ഷോയിൽ ഭാഗ്യലക്ഷ്മിയോടാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്നത്. പ്രണയത്തിലേക്ക് തങ്ങൾ കടന്നത് ആദ്യം കണ്ടപ്പോൾ തന്നെ ആയിരുന്നില്ലെന്നും രണ്ടുമൂന്നു വർഷക്കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു തങ്ങളെന്ന് പറയുകയാണ് അനൂപും പ്രിയങ്കയും. വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും കൂടുതലും ജോലിക്കാര്യങ്ങൾ ആണ് സംസാരിച്ചിരുന്നത്. വിവാഹം കഴിക്കാനുള്ള ചിന്ത ആദ്യം ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറയുന്നു.

പ്രണയം ആദ്യമായി പറയുന്നത് ഞാനാണെന്ന് അനൂപ് പറയുമ്പോൾ അനൂപിന്റെ വീട്ടിൽ അച്ഛനും അമ്മയും സമ്മതിക്കുകയാണ് എങ്കിൽ വിവാഹം കഴിക്കാം എന്നായിരുന്നു തന്റെ മറുപടി എന്ന് പ്രിയങ്ക പറയുന്നു.
അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല, തനിക്ക് ആണെങ്കിൽ നല്ല തടിയും അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാർക്ക് സമ്മതം പ്രത്യേകിച്ചും അനൂപിന്റെ ചേച്ചിക്ക് സമ്മതം ആകുമോ എന്ന് ആദ്യം പേടി ഉണ്ടായിരുന്നതായി പ്രിയങ്ക പറയുന്നു.

എന്നാൽ തന്റെ പ്രതീക്ഷകൾ ഒക്കെ മാറ്റിമറിച്ചുകൊണ്ട് ചേച്ചി തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയെ കുറിച്ച് പറയാൻ അവതാരക അനൂപിനോട് പറയുമ്പോൾ നല്ലൊരു മരുമകളാണ്, ഭാര്യയാണ് താൻ പ്രതീക്ഷിച്ചതിലും അപ്പുറമായി നിൽക്കുന്നുണ്ട് എന്നാണ് അനൂപ് പറയുന്നത്.

രാവിലെ ഉറക്കം ഉണരുന്നതും കുളിക്കാനുമാണ് ആകെ മടി പിന്നെ തനിക്ക് പ്രിയങ്കയിൽ ആകെ ഇഷ്ടപെടാത്ത ഒരു സ്വഭാവം വാശിമാത്രമാണ് എന്നും നടൻ വ്യക്തമാക്കി. അഭിമുഖത്തിനിടയിൽ ഇരുവരും പ്രണയിക്കുന്നതിന്റെ ഇടയിൽ സംഭവിച്ച രസകരമായ കാര്യത്തെക്കുറിച്ചും ഇരുവരും വ്യക്തമാക്കി. അനൂപിനെ പരീക്ഷിക്കുന്നതിനായി പ്രിയങ്ക മറ്റൊരു നമ്പരിൽ നിന്നും ഒരു മെസേജ് അയച്ചു, ഹായ് കുട്ടാ എന്നൊരു മെസേജ് ആണ് അയച്ചത് എന്നും പ്രിയങ്ക പറയുന്നു.

ഉടനെ തന്നെ അനൂപ് ചാടി മറുപടി നൽകി.എന്നാൽ ആ മെസേജ് വളരെ മാന്യമായ രീതിയിൽ ആണ് അനൂപ് കൈകാര്യം ചെയ്തത് എന്നും പ്രിയങ്ക വ്യക്തമാക്കി.

Advertisement