ആ സിനിമയിൽ നിന്ന് ഒഴിവാകാൻ മാക്സിമം നോക്കി, പക്ഷേ നടന്നില്ല: വെളിപ്പെടുത്തലുമായി സിത്താര

408

മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ്
നടി സിത്താര. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു.

മലയാളത്തിൽ മഴവിൽക്കാവടി, വചനം, ജാതകം. ചമയം പോലുളള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെയാണ് സിത്താര അവതരിപ്പിച്ചത്. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പടയപ്പയിലെ സിത്താരയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

Also Read
അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തിൽ എത്തിയത്. കാവേരി കഴിഞ്ഞ് ജി അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര വീണ്ടും മലയാളത്തിൽ സജീവമായി. അതേസമയം തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യാനുണ്ടായ കാരണം ഒരഭിമുഖത്തിൽ സിത്താര തുറന്നുപറഞ്ഞിരുന്നു.

കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫർ ജി അരവിന്ദൻ സാറിന്റെ സിനിമയിലാണെന്ന് സിത്താര പറയുന്നു. ഒരിടത്ത് എന്ന ചിത്രമായിരുന്നു അത്. ഞാൻ പത്തിൽ പഠിക്കുന്ന സമയമായത് കൊണ്ട് മാക്സിമം സിനിമയിൽ നിന്ന് ഒഴിവാകാൻ നോക്കി.

പക്ഷേ അരവിന്ദൻ സാറിന്റെ ചിദംബരം എന്ന സിനിമ ഞാൻ നേരത്തെ കണ്ടിരുന്നു. അതിൽ അഭിനയിച്ച സ്മിത പാട്ടീൽ അന്നത്തെ എന്റെ ഇഷ്ടനായികയാണ്. അത് കൊണ്ട് തന്നെ ഞാൻ ആ ഫിലിം കണ്ടിരുന്നു.
അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു.

Also Read
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകളിൽ കാവ്യ മിന്നിച്ചതിന് പിന്നിലെ പ്രധാന പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകർ

അരവിന്ദൻ സാറിന്റെ സിനിമയിലേക്കുളള വിളി നഷ്ടപ്പെടുത്തരുത് എന്ന് അന്ന് അച്ഛനും പറഞ്ഞപ്പോൾ എനിക്കത് ചെയ്യാൻ തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്റെ സിനിമ കാര്യങ്ങളിൽ ഇടപെടില്ല.

ഞാൻ തമിഴിൽ പോയി അഭിനയിക്കണമെന്നോ തെലുങ്കിൽപോയി അഭിനയിക്കണമെന്നോ ഒന്നും അവർ പറഞ്ഞിട്ടില്ല. ഞാൻ തെരഞ്ഞെടുത്ത സിനിമകൾ എന്റെ ഫ്രീഡമായിരുന്നുവെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിത്താര വ്യക്തമാക്കുന്നു.

Advertisement