മോഹൻലാലിനെ പോലെയുണ്ടെന്ന് പറഞ്ഞ് നിരവധി സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തി: ഷാജു

190

മിമിക്രി രംഗത്ത് നിന്നും സിനമയിലെത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷാജു ശ്രീധർ. മലയാളത്തിൻ താരരാജാവ് മോഹൻലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ഷാജു ശ്രീധർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുവെങ്കിലം സിനിമയിൽ ഒരു മികച്ച സ്ഥാനം നേടാൻ ഷാജുവിന് കഴിഞ്ഞിരുന്നില്ല. മലയാള സിനിമയിൽ മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ ഷാജു സിനിമാഭിനയം ആരംഭിക്കുന്നത്.

Advertisements

Also Read
അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

മോഹൻ ലാലിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ടു തന്നെ ഷാജു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മിമിക്രി രംഗത്ത് മോഹൻലാലിന്റെ ശബ്ദം അനുകരിച്ച് എത്തിയ നടനെന്ന നിലയിൽ ഇന്നും ഒരു വേദിയിൽ എത്തിയാൽ മോഹൻലാലിന്റെ ശബ്ദം അനുകരിച്ച് കാണിക്കാൻ പലരും ഷാജുവിനോട് ആവശ്യപ്പെടാറുണ്ട്.

ഇതെല്ലാം ഒരു തരത്തിൽ സന്തോഷിപ്പിക്കാറുണ്ടെങ്കിലും മോഹൻലാലിനെ പോലെ ഒരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോൾ തനിക്ക് അത് ഒരു തരത്തിൽ പോസിറ്റീവും മറ്റൊരു തരത്തിൽ നെഗറ്റീവുമായെന്നാണ് ഷാജു പറയുന്നത്.

മോഹൻലാലിനെപ്പോലെയുണ്ടെന്ന് പറഞ്ഞ് നിരവധി സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് തുറന്നുപറയികയാണ് ഷാജു ഇപ്പോൾ. സിനിമാ പ്രസിദ്ധീകരണമായ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷാജുവുന്റെ വെളിപ്പെടുത്തൽ.

ഷാജുവുന്റെ വാക്കുകൾ ഇങ്ങനെ:

ഏതൊരു നടനും തനിക്ക് മുൻപേ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്. ഒരു സൂപ്പർസ്റ്റാർ ആണെങ്കിൽ അയാളെപ്പോലെ ആകാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോൾ എനിക്കത് പോസിറ്റീവും നെഗറ്റീവുമായി. എന്റെ പോസിറ്റീവ് എന്ന് പറയുന്നത് എനിക്ക് സിനിമയിൽ എൻട്രി കിട്ടി എന്നുള്ളതാണ്.

Also Read
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകളിൽ കാവ്യ മിന്നിച്ചതിന് പിന്നിലെ പ്രധാന പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകർ

നെഗറ്റീവ് എന്നുപറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളിൽ നിന്നും എന്നെ മാറ്റിനിർത്തിയെന്നതുമാണ്. രണ്ടും ഒരാളിൽ നിന്നുമാണ് കിട്ടുന്നത്. സ്വാഭാവികമായും നല്ല അവസരങ്ങൾ അവരുടെ സിനിമകളിൽ കിട്ടാതെ പോകുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം.

എന്നാൽ എന്റെ കരിയറിൽ ഞാൻ തന്നെ പണിയെടുത്തെടുത്ത് ഇപ്പോൾ വലിയ വേഷങ്ങളിലേക്ക് എന്നെ പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷാജു ഇതുചെയ്യുമെന്ന് സംവിധായകരും ഉറപ്പുപറയുന്നുണ്ടെന്നും ഷാജു വ്യക്തതമാക്കുന്നു.

Advertisement