തുടങ്ങി രണ്ടുദിവസം ആയപ്പോഴേക്കും ബിഗ് ബോസ് ഷോ യുടെ സംഭവബഹുലമായ നിമിഷങ്ങൾ പ്രേക്ഷകരെയും ആവേശത്തിലാക്കി തുടങ്ങിയിരിക്കുകയാണ്. ഈ സീസണിൽ ഭൂരിഭാഗം പേരും കേരളത്തിന് അത്ര സുപരിചിതർ അല്ലായിരുന്നു.
എന്നാൽ ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുകയാണ്. ക്യാപ്റ്റൻസി ടാസ്‌കിൽ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാർഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു.
ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തിൽ നിന്നും മറ്റ് മത്സരാർഥികളുടെ എല്ലാം താൽപര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. രണ്ടാമത്തെ ദിവസം രാത്രി ഭാഗ്യലക്ഷ്മി മജ്സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു. മജ്സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.
ഇനിയൊരു പരാജയം 2018 ൽ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്സിയ വെളിപ്പെടുത്തി. ആദ്യം ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു. പിന്നെ പിന്നെ ഞാൻ ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവന് ഈഗോ വർക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാൻ തുടങ്ങി. ഒടുവിൽ ആ ബന്ധം വേണ്ടെന്ന് ഞാൻ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തിൽ എത്തി.
വിവാഹത്തെകുറിച്ചു മജ്സിയ പറഞ്ഞതും, ലക്ഷ്മി ജയന്റെ തുറന്നുപറച്ചിലുകളും ഈ എപ്പിസോഡിൽ ആകാംഷ കൂട്ടുകയുണ്ടായി. മകനെ പഴയ ഭർത്താവിനെ കാണിക്കില്ലെന്നുള്ള കാര്യങ്ങളാണ് ലക്ഷ്മി ഭാഗ്യലക്ഷ്മിയോടായി സംസാരിച്ചത്.
ഇനി കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് മുൻപ് ചില മാറ്റങ്ങൾ വരുത്താനുണ്ട്.
ഇനിയൊരു കുഞ്ഞ് ഉണ്ടായാൽ അത് വിഷമിപ്പിക്കുന്ന അവസ്ഥ ഉണ്ടാവരുത്. കുഞ്ഞിന്റെ അച്ഛനെ അവനെ കാണിക്കാറില്ല.