ലോക്ഡൗൺ പ്രിതസന്ധികളെ അതിജീവിച്ച് സിനിമാ രംഗം പതുക്കെ പച്ചപിടിച്ച് വരികയാണ്. ലോക്ഡൗണിന് ശേഷം ആദ്യം തിയ്യറ്ററുകളിലേക്ക് എത്തിയ ദളപതി വിജയിയുടെ മാസ്റ്റർ സർവ്വകാല വിജയമാണ് നേടിയത്.
തൊട്ടു പിന്നാലെ വന്ന ജയസൂര്യ നായകനായ വെള്ളവും സൂപ്പർ വിജയമാണ് തിയ്യറ്ററുകളിൽ നിന്ന് നേടിയെടുത്തത്. ഇനി ഒന്നിന് പിന്നാലെ ഒന്നായി സിനിമകളുടെ ഒഴുക്കു തന്നെയാവു തിയ്യറ്ററുകളിലേക്ക് എന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റേതായ 2021ൽ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം ദൃശ്യ 2 അല്ലെങ്കിൽ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ദൃശ്യം 2 ആമസോണിലൂടെ ഒടിടിയിലും മരക്കാർ മാർച്ച് 26ൽ നിന്ന് ഓണം റിലീസീലേക്കും മാറ്റിയിരിക്കുകയാണ്.
ഇതോടെ 2021ലെ മോഹൻലാലിന്റെ ആദ്യ റിലീസായി എത്തുന്നത് മിക്കവാറും ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചയ്ത ആറാട്ട് എന്ന ചിത്രമായിരുക്കും . ഓഗസ്റ്റ് 12ന് ആറാട്ട് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാടും ഊട്ടിയിലുമായി പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗ് കൊച്ചിയിൽ പൂർത്തിയായിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് രംഗങ്ങൾ ഉൾപ്പെടുന്നതുമായ സിനിമയായിരിക്കും ആറാട്ട് എന്നാണ് സൂചന.
നാല് ആക്ഷൻ കൊറിയോഗ്രാഫർമാരാണ് ആറാട്ടിന്റെ സംഘട്ടന രംഗങ്ങൾക്ക് നേതൃത്വം നൽകിയത്. അനിൽ അരശ്, രവിവർമൻ, സുപ്രീം സുന്ദർ, വിജയ് എന്നിവർ. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്.
ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവ്വിക്കുന്നത്. അതിഥി റാവുവാണാ ഈ സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. അതേ സമയം ഇപ്പോഴിതാ ഈ ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ റെക്കോർഡ് തുകയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മാസ്സ് മസാല എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാൽ 11 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് ഒപ്പം കലാമണ്ഡലം ഗോപിയാശാനും ഈ സിനിമയിൽ എത്തുന്നുണ്ട്. ആരാധകർ ഏറെ ആവേശത്തോടെയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കാണാനായി കാത്തിരിക്കുന്നത്.