വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ പ്രിയനടിയായി മാറിയ താരസുന്ദരിയാണ് കല്യാണി പ്രിയദർശൻ. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഇപ്പോൾ കല്യാണി തിളങ്ങുകയാണ്.
തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ തുടങ്ങി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന മലയാള ചിത്രത്തിൽ വരെ എത്തി നിൽക്കുകയാണ് കല്യാണിയുടെ സിനിമ ജീവിതം.
Also Read
കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെയും മുൻകാല നായകനടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയ നടിക്ക് കൈ നിറയെ അവസരങ്ങളാണ്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായും എത്തിയത് കല്യാണി പ്രിയദർശൻ ആയിരുന്നു. സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയ ഈ സിനിമ നിർമ്മിച്ചതും ദുൽഖർ ആയിരുന്നു.
അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവനടനുമായി പ്രണവ് മോഹൻലാലിന് ഒപ്പവും കല്യാണി അഭിനയിച്ചു കഴിഞ്ഞു. മരയാക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശന്റെ ബ്രഹ്മാണ്ഡ സിനിമയിലും ഹൃദയം എന്ന സിനിമയിലും ആണ് ഇരുവരും ഒന്നിച്ചഭിനിയിക്കുന്നത്. ഇപ്പോഴിതാ കല്യാണി ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിലെ വാക്കുകളാണ് വൈറൽ ആവുന്നത്.
ആർക്കൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് കല്യാണ് നൽകിയ വേറിട്ട മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. കല്യാണി പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ:
Also Read
15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാർഷികം പൊളിയാക്കി താരദമ്പതികൾ
ലോകത്ത് വളരെ രസികനായിട്ടുള്ള ആർക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണ്. ലൊക്കേഷൻ തമാശകൾ കൊണ്ട് നിറയ്ക്കുന്ന ഒരാൾ ആണ് നായകനെങ്കിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുള്ളവരുമായി അസോസിയേറ്റ് ചെയ്യുമ്പോൾ നമ്മളും അവർക്കൊപ്പം കൂളാകും എന്നായിരുന്നു കല്യാണി പ്രിയദർശൻ നൽകിയ മറുപടി.