മുമ്പ് നാല് സീരിയസായ പ്രണയങ്ങൾ ഉണ്ടായിരുന്നു, എല്ലാം ബ്രേക്കപ്പ് ആയി, എല്ലാം മൃദുലയ്ക്കറിയാം, ഇപ്പോൾ മനസിൽ മൃദുല മാത്രം: തുറന്നു പറഞ്ഞ് യുവകൃഷ്ണ

177

മലയാളം ടെലിവിഷൻ സരിയൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയിയും. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രമുഖ സീരിയൽ നടി നടി രേഖ രതീഷിന്റെ ആലോചനയിലാണ് ഇരുവരുടെയും വിവാഹം തീരുമാനമായത്.

വ്യക്തിപരമായി യുവയ്ക്കും മൃദുലയ്ക്കും രേഖയുമായി അടുപ്പമുണ്ട്. ഒടുവിൽ വീട്ടുകാർ കൂടി സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മൃദുല വിജയ് പറഞ്ഞത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും മൃദുലയെ കുറിച്ചും തുറന്ന് പറയുകയാണ് യുവ കൃഷ്ണ.

Advertisements

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു യുവകൃഷ്ണയുടെ തുറന്നു പറച്ചിൽ. വിവാഹ നിശ്ചയത്തിന് ശേഷം അറ് മാസമെങ്കിലും ഗ്യാപ്പ് വേണം എന്നുള്ളത് തന്റെ ആവശ്യമായിരുന്നു. അതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നാണ് യുവ കൃഷ്ണ പ്രയുന്നത്.

ഇപ്പോൾ ഞങ്ങൾക്ക് ഓരോ ദിവസവും പ്രണയദിനങ്ങളാണെന്നും താരം പറയുന്നു. യുവ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:

വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഞങ്ങൾ തമ്മിൽ പ്രണയിച്ച് തുടങ്ങിയത്. ഒരു വർഷം മുൻപേ പരിചയമുണ്ടെങ്കിലും ജസ്റ്റ് ഒരു ഹായ് ബൈ ബന്ധമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലാണ്. എല്ലാ ദിവസവും പ്രണയദിനങ്ങളും. വീട്ടിൽ എനിക്ക് കല്യാണം ആലോചിച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു.

ഞാൻ ആഗ്രഹിച്ചത് ഒരു ആർട്ടിസ്റ്റിനെ ജീവിത പങ്കാളി ആക്കണമെന്നാണ്. എന്നാൽ മനസിനിണങ്ങിയ ആരെയും കണ്ടില്ല. അതിനിടെയാണ് രേഖ ചേച്ചി മൃദുലയുടെ കാര്യം പറയുന്നത്. മൃദുലയെ കുറിച്ച് ചേച്ചിയിൽ നിന്നും കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ ഇംപ്രസ്ഡ് ആയി.

അങ്ങനെയാണ് വീട്ടിൽ പറഞ്ഞത്. വിവാഹനിശ്ചയത്തിനും കല്യാണത്തിനും ഇടയിൽ ചെറിയൊരു ഇടവേള വേണമെന്ന് ഞാനാണ് നിർബന്ധം പിടിച്ചത്. പരസ്പരം മനസിലാക്കാനും അടുക്കാനും കുറച്ച് സമയം വേണം. ആറ് മാസം കഴിഞ്ഞ് മതി കല്യാണം എന്ന് തീരുമാനിച്ചു. എല്ലാവർക്കും അത് സമ്മതവുമായിരുന്നു.

ഇപ്പോൾ ഞങ്ങളുടെ പ്രണയകാലമാണ്. മുൻപും എന്റെ ജീവിതത്തിൽ പ്രണയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു കുറവുമില്ല. പല കാലങ്ങളിലായി സീരിയസായ നാല് പ്രണയമുണ്ടായിരുന്നു. എല്ലാം ബ്രേക്ക് അപ് ആയി. ഓരോന്നിനും പല കാരണങ്ങളായിരുന്നു. വീട്ടുകാരെ വേദനിപ്പിച്ച് ഓടി പോയി കല്യാണം കഴിച്ച് ജീവിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല.

അതൊക്കെ മൃദുലയ്ക്കും അറിയാം. ഈ പ്രണയങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു വീഡിയോ യൂട്യുബിൽ ഉണ്ട്. മൃദുലയ്ക്ക് അറിയാത്തതായി അല്ലെങ്കിൽ മൃദുലയോട് ഒളിപ്പിച്ച് വച്ച് മുന്നോട്ട് കൊണ്ട് പോകേണ്ടതായി എന്റെ ജീവിതത്തിൽ ഒന്നുമില്ല. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒരു സിംഗിൽ ലൈഫ് ആസ്വദിക്കുകയായിരുന്നു ഞാൻ. അതിനിടെയാണ് വിവാഹം തീരുമാനിക്കുന്നത്.

പ്രണയദിനത്തിൽ ഞങ്ങൾ തമ്മിൽ കാണാൻ സാധ്യതയില്ല. രണ്ട് പേരും രണ്ടിടത്തായി ഷൂട്ടിങ് തിരക്കിലാകും. അതുകൊണ്ട് ഞങ്ങൾ നേരത്തെ കണ്ട് പ്രണയദിന സമ്മാനം കൈമാറി കഴിഞ്ഞു. തിരക്കൊഴിഞ്ഞ ശേഷം വീണ്ടും കാണും.

Advertisement