സത്യമാണ് ജീവ ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകനാണ്, സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകൾ കേട്ട് കിളി പോയെന്ന് കസ്തൂരിമാനിലെ ‘ജീവ’ ശ്രീറാം

85

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയൽ. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞ കസ്തീരിമാനിൽ ശ്രീറാമും റെബേക്കയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഈ പരമ്പര പോലെ തന്നെ ഇതിൽ അഭിനയിക്കുന്ന നടീനടൻമാരും ആരാധകർക്ക് ഏരെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ കസ്തൂരിമാനിലെ നായക കഥാപാത്രമായ ശ്രീറാം എന്ന പ്രേക്ഷകരുടെ സ്വന്തം ജീവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമ്മൂട് തന്നെ അഭിനന്ദിച്ചതിനെ കുറിച്ചാണ് ജീവ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ താരത്തിൽ നിന്ന് അഭിനന്ദനം ലഭിച്ചപ്പോൾ അത് സ്വപ്ന സാക്ഷാത്കാരമാണെന്ന് പറയുകയാണ് ശ്രീറാം. തന്റെ ജീവിതത്തിൽ എന്നെന്നും ഓർത്തുവെക്കുന്ന അനുഭവം എന്നാണ് സംഭവത്തെ കുറിച്ച് ശ്രീറാം പറയുന്നത്.

ശ്രീറാമിന്റെ വാക്കുകൾ ഇങ്ങനെ:

സുരാജ് ഏട്ടൻ വരുന്നത് കണ്ട് ഓടി പോയി ഒന്ന് പരിചയപ്പെടാൻ പോയ തന്നെ കണ്ട അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയുമോ എന്നാണ് ശ്രീറാം കുറിച്ചിരിക്കുന്നത്. ഹായ് ജീവ, ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണെന്നായിരുന്നു സുരാജിന്റെ പ്രതികരണം.

തിരികെ പടികൾ കയറി വരുമ്പോൾ ആവേശത്തിൽ കിളി പോയ അവസ്ഥയായിരുന്നുവെന്നും ശ്രീറാം പറയുന്നു. താൻ സുരാജിന്റെ കടുത്ത ആരാധകനാണെന്നും താരം കൂട്ടിച്ചേർക്കുന്നു. പിന്നാലെ ഒരു മാധ്യമത്തിന് സുരാജ് നൽകിയ അഭിമുഖത്തിലെ വാക്കുകളും ശ്രീറാം പങ്കുവച്ചിട്ടുണ്ട്. സീരിയൽ കാണും. ഞാൻ വീട്ടിൽ ഉള്ളപ്പോൾ അമ്മ ഉണ്ടാവും.

എന്റെയോ ഭാര്യയുടേയോ അമ്മ അവർ സീരിയൽ കാണും. അപ്പോൾ ഞാനും കൂടെ പോയിരിക്കും കാണും. ശ്രീറാം എന്നൊരു നടനുണ്ട് ഒരു സീരിയലിൽ. എനിക്ക് വലിയ ഇഷ്ടമാണ് അസലായി അയാൾ അത് ചെയ്തിട്ടുണ്ട്. ഈ ഇടയ്ക്ക് ഗോകുലം പാർക്കിൽ ഒരു പടത്തിന്റെ പൂജയ്ക്ക് പോയ സമയത്ത് ഞങ്ങൾ കണ്ടു.

എന്നോട് വന്ന് സംസാരിച്ചു അപ്പോൾ ഞാൻ പറഞ്ഞു ഞാൻ നിങ്ങളുടെ വലിയ ആരാധകനാണെന്ന്. ശ്രീറാം ആദ്യം വിശ്വസിച്ചില്ല. ഞാൻ പറഞ്ഞു സത്യമാണ്. ഞങ്ങൾ അന്ന് കുറച്ച് നേരം സംസാരിച്ചു എന്നായിരുന്നു സുരാജിന്റെ വാക്കുകൾ എന്നും ശ്രീറാം വ്യക്തമാക്കുന്നു.

Advertisement