എന്റെ തങ്കം ഈ ഒരു നടന് ഒപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് അസൂയ തോന്നാത്തത്: നയൻസിനെ കുറിച്ച് വിഘ്‌നേഷ് ശിവൻ

3909

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. തുടക്കം മലയാള സിനിമയിലൂടെ ആയിരുന്നെങ്കിലും തമിഴിലേക്ക് ചേക്കേറിയ താരം അവിടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. ഒന്നലധികം പ്രണയവും മറ്റുമായി വിവാദങ്ങളിലും പെട്ടിരുന്നു താരം.

ഇപ്പോൾ തമിഴകത്തെ യുവ സംവിധായകൻ വിഘിനേഷ് ശിവയാണ് നയൻസിന്റെ കാമുകൻ. ഇരുവരും ലിവിങ് ടുഗെദർ ആണെന്നും റിപ്പോർട്ടുകളുണ്ട്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻസ് നായികയായ നാനും റൗഡി താൻ എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത്.

Advertisements

വിഘ്നേഷ് ശിവന്റെ രണ്ടാം ചിത്രമായ നാനും റൗഡി താൻ നയൻതാരയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കോമഡി എന്റർടെയ്നർ ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.

നാനും റൗഡി താൻ വിജയത്തിന് പിന്നാലെ തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായി വിഘ്നേഷ് മാറി. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇടക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുമുണ്ട്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാൻ എല്ലാവരും കാത്തിരിക്കാറുണ്ട്. നയൻസും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുളളത്.

മുൻപ് ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. നയൻതാരയും ഒത്തുളള വിശേഷങ്ങൾ എപ്പോഴും വിഘ്നേഷ് ശിവൻ പങ്കുവെക്കാറുണ്ട്്. നയൻ സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും വിക്കിയുടെ പോസ്റ്റുകളിലൂടെ ലേഡീ സൂപ്പർസ്റ്റാർ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്.

അതേസമയം നയൻതാരയുടെയും വിഘ്നേഷിന്റെ പ്രണയ നിമിഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ വർഷം വിക്കിക്കൊപ്പം നയൻ കേരളത്തിലെ വീട്ടിലെത്തിയിരുന്നു. അമ്മയ്ക്കൊപ്പം ഏറെ നാളുകൾക്ക് ശേഷം ഓണം ആഘോഷിച്ച സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു.വിഘ്നേഷ് ശിവന്റെ എറ്റവും പുതിയ ചിത്രത്തിലും നായികയായി നയൻതാര തന്നെയാണ്് അഭിനയിക്കുന്നത്.

വിജയ് സേതുപതി നായകനാവുന്ന സിനിമയിൽ സാമന്തയും നായികയായി എത്തുന്നു. കത്തുവാക്കുളെള രണ്ട് കാതൽ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.
ത്രികോണ പ്രണയകഥ പറയുന്ന വിഘ്നേഷ് ശിവൻ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻസും വിഘ്നേഷും ചേർന്ന് തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിനൊപ്പം പുതിയ സിനിമയുടെ സഹനിർമ്മാതാക്കളാണ് ഇരുവരും. അതേസമയം പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്നേഷ് ശിവന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു.

നയൻതാരയ്ക്കൊപ്പം റൊമാൻസ് രംഗം വിജയ് സേതുപതി ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് ഓകെയെന്ന് സംവിധായകൻ കുറിച്ചു. എന്റെ തങ്കം മറ്റൊരാൾക്കൊപ്പം റൊമാൻസ് ചെയ്തപ്പോൾ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്.

Advertisement