അടുത്ത വീട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്: കുട്ടിക്കാലത്തെ കയ്പേറിയ അനുഭവങ്ങളെ കുറിച്ച് വേദനയോടെ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ

122

നിരവധി സിനിമകൾക്ക് ശബ്ദം നൽകി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ് ശ്രീജ രവി. നിരവധി നായികമാരുടെയും മറ്റു നടികളുടേയും മികച്ച കഥാപാത്രങ്ങൾ ശബ്ദം നൽകി ആ കഥാപാത്രങ്ങളെ കൂടുതൽ മിഴിവുള്ളതാക്കി മാറ്റാൻ ശ്രീജയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കയ്പേറിയ അനുഭവങ്ങളെ കുറിച്ചും ദുരിതങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീജ. അച്ഛൻ കിടപ്പിലായതോടെ പട്ടിണിയുടെ വക്കിലായി തങ്ങൾ അടുത്ത വീട്ടിൽ നിന്നും വാങ്ങി കൊണ്ടുവന്ന കഞ്ഞിവെള്ളം കുടിച്ച് ജീവിച്ചിരുന്ന കാലത്തെ കുറിച്ചാണ് ശ്രീജ തുറന്ന് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജ തുറന്ന് പറച്ചിൽ നടത്തിയത്.

Advertisements

ശ്രീജയുടെ വാക്കുകൾ ഇങ്ങനെ:

1971ലാണ് അച്ഛൻ വിടപറയുന്നത് കുറച്ചുകാലം കിടപ്പിലായിരുന്നു. അച്ഛന്റെ വിയോഗത്തിന്‌ ശേഷമാണ് ഞങ്ങൾ നാലു മക്കളും അമ്മയും മദ്രാസിലേക്ക് വരുന്നത്. ബാക്കി നാലുപേരും ആ സമയമായപ്പോഴേക്കും സ്വന്തം നിലയിൽ എത്തിയിരുന്നു. അച്ഛൻ കിടപ്പിലായതോടെ തന്നെ ഞങ്ങളുടെ ജീവിതം വഴിമുട്ടിയപോലെ ആയി.

വല്ലാത്തൊരു കഷ്ടപ്പാടിലേക്ക് ഞങ്ങൾ അകപ്പെട്ടു. മുണ്ടയാട് എന്ന സ്ഥലത്ത് താമസിക്കുമ്പോൾ അടുത്ത വീട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടികൾക്ക് നാണക്കേടായതുകൊണ്ട് എന്നെയാണ് അടുത്ത വീട്ടിലേക്ക് അയക്കുക. വീട്ടിലൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല.

തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാർ കരുതിയിരുന്നത്. ആ കഞ്ഞിവെള്ളം കുടിച്ച് വയർ നിറക്കാനായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഞാനന്ന് ചെറിയ കുട്ടിയാണ്. പെറ്റിക്കോട്ട് പോലത്തെ ഉടുപ്പിട്ട് ബക്കറ്റ് പോലത്തെ ഒരു അലൂമിനിയ പാത്രവുമായി വെള്ളം വാങ്ങിച്ചുകൊണ്ടു വരുന്നത് ഓർമയുണ്ടെന്നും ശ്രീജ പറയുന്നു.

Advertisement