ഏപ്രിൽ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പർ സംവിധായകൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരസുന്ദരിയാണ് നന്ദിനി. വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്താണ് നന്ദിനി മലയാള സിനിമയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികമാരിൽ ഏറെ ശ്രദ്ധേയ ആയിരുന്നു നടി.
കൗസല്യ എന്ന പേരിൽ തെലുങ്കിൽ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചിരുന്നു. സൂപ്പർതാരങ്ങളുടെ അടക്കം നായികയായി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നന്ദിനി അഭിനയിച്ചു.
താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർതാരം സുരേഷ്‌ഗോപിക്കും നായികകയാ ന്നദിനി കലാഭവൻ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാൾ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പർ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്.
മലയാളത്തിന്റെ മണിമുത്തിന് ഒപ്പം കരുമാടികുട്ടൻ എന്ന സിനിമയിൽ തകർപ്പൻ പ്രകടനമാണ് നന്ദിനി കാഴ്ചവെച്ചത്. ഇപ്പോഴിതാ മലയാള സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നന്ദിനിയുടെ തുറന്നു പറച്ചിൽ. നന്ദിനിയുടെ വാക്കുകൾ ഇങ്ങനെ:
ലേലം സിനിമ ചെയ്യുമ്പോൾ സുരേഷ് ഗോപി സാർ എന്നെ ഒരു പാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. എത്ര റീടേക്കുകൾ പോയാലും സുരേഷ് ഗോപി സാർ ക്ഷമയോടെ നിൽക്കും. എനിക്ക് ഡയലോഗ്സ് ഒക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്.
ഞാൻ ചെയ്തതിൽ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഏറ്റവും പ്രയാസമേറിയത്. നെഗറ്റീവും, പോസിറ്റീവും ഒരു പോലെ പ്രകടമാക്കണ്ട കഥാപാത്രമായിരുന്നു അത്. ഭയങ്കര എനർജറ്റിക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം.
അത് ചെയ്യുമ്പോഴും മോഹൻലാൽ സാർ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറിന്റെയും, ശ്രീനിവാസൻ സാറിന്റെയുമൊപ്പം മത്സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മുഹൂർത്തങ്ങളുണ്ടായിരുന്നു ചിത്രത്തിലെന്നും നന്ദിനി പറയുന്നു.