മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ചേട്ടച്ഛൻ എന്ന കഥാപാത്രമായി ജീവിച്ച സിനിമയായിരുന്നു പവുത്രം. അവിസ്മരണീയ അഭിനയം കാഴ്ചവെച്ച് മോഹൻലാൽ നിറഞ്ഞ നിന്ന ഈ സിനിമ മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപക്ഷേ ഒരിക്കളിംമറക്കാനാവാത്ത മോഹൻലാൽ ചിത്രം കൂടിയാണ്
ടികെ രാജീവ് കുമാർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പി ബാലചന്ദ്രൻ രചിച്ച അത്യുഗ്രൻ തിരക്കഥയായിരുന്നു സിനിമയുടേത്. 1994 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ഈ എവർഗ്രീൻ ക്ലാസ്സിക് ചിത്രം വൻ വിജയമായിരുന്നു കൈവരിച്ചത്. ശരത് സംഗീതം കൊടുത്ത ഒന്നിനൊന്നു മികട്ട ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റുകളാണ്.
ചിത്രം പുറത്തിറങ്ങി 27 വർഷം കഴിയുമ്പോഴും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചേട്ടച്ഛനും മീനാക്ഷിയും ചർച്ചാ വിഷയമാണ്. എന്നാൽ ഇപ്പോഴിതാ പവിത്രം പുറത്തിറങ്ങി 27 വർഷം പിന്നിടുന്ന ഈ വേളയിൽ വീണ്ടും മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടിയിരിക്കുകയാണ്. സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തിൽ തന്നെ ആയിരുന്നു ഈ കൂടിക്കാഴ്ച.
മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിയിൽ ആയിരുന്നു ചേട്ടച്ഛനും മീനാക്ഷിയും കണ്ടുമുട്ടിയത്. ഈ കണ്ടുമുട്ടൽ ആരു അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
മാത്രമല്ല താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ പവിത്രമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. കൂടാതെ മോഹൻലാൽ ചേട്ടച്ഛൻ ആയപ്പോൾ വിന്ദുജ മേനോനാണ് മീനാക്ഷിയായി ചിത്രത്തിലെത്തിയത്.
ഹിറ്റ് ചിത്രമായ പവിത്രത്തിന്റെ 27ാം വർഷികം ആരാധകർ ആഘോഷിക്കവെയാണ് താരങ്ങളുടെ ഒന്നിച്ചുള്ള കണ്ടുമുട്ടൽ. ശ്രീവിദ്യ, ശോഭന, തിലകൻ, ശ്രീനീവാസൻ, ഇന്നസെന്റ്, കെപിഎസി ലളിത, സൂധീഷ്, തുടങ്ങിയവരെല്ലാം മികച്ച പ്രകടനമായിരുന്നു പവിത്രത്തിൽ കാഴ്ചവെച്ചത്.