എന്നെ അന്നവർ ഒരു അബദ്ധത്തിൽ കൊണ്ട് ചാടിച്ചേനേ, വളരെ കുഴപ്പം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാൻ പിന്മാറുകയായിരുന്നു: വെളിപ്പെടുത്തലുമായി ജയറാം

174

മിമിക്രിയിൽ നിന്നും സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ജയറാം. സൂപ്പർഹിറ്റുകളായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി ജയറാം മാറുക ആയിരുന്നു. മലയാളത്തിന് പുറമേ തമിഴും തെലുങ്കും അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് താരം.

അതേ സമയം ജയറാമിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. താൻ സിനിമയിലെത്തുമ്പോൾ അന്ന് സൂപ്പർ നായികയായിരുന്ന നടി പാർവതിയെയാണ് ജയറാം പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പാർവതി.

Advertisements

Also Read
നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കുമെന്ന് പറഞ്ഞ് ഞാനന്നു ചിരിച്ചപ്പോൾ അവലൊന്നും മിണ്ടാതെ ഇരുന്നതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്, രമയുടെ വേർപാടോടെ നഷ്ടപ്പെട്ടതെന്റെ ലോകമാണ്; ജഗദീഷ്

ജയറാമിന്റെ മകൻ കാളിദാസ് ജയറാം ചെറുപ്പത്തിലെ തന്നെ മലയാള സിനിമയിൽ എത്തിയതാണ്. ബാലതാരമായി എത്തിയ കാളിദാസ് ഇപ്പോൾ നായകനായി തീർന്നിരിക്കുകയാണ്. മലയാളത്തിലും അന്യ ഭാഷാ ചിത്രങ്ങളിലും താരം നായകനായി തിളങ്ങുകയാണ്. ജയറാമിന്റെ മകൾ മാളവിക എന്ന ചക്കിയും പരസ്യ ചിത്രത്തിൽ അഭിനയിച്ച് അഭിനയ രംഗത്ത് എത്തിയിരുന്നു.

ഇപ്പോൾ മൗറീഷ്യസിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം. ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുവെയാണ് ജയറാം വിദേശത്ത് വച്ചുണ്ടായ ഏറെ രസകരമായ അനുഭവം വിവരിച്ചത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

അമ്യുസ്മെന്റ് പാർക്കുകളിൽ പോകുമ്പോൾ പേടിപ്പെടുത്തുന്ന റൈഡുകളിൽ ഒന്നും ഞാൻ കയറില്ല. അശ്വതിക്കും കണ്ണനും ചക്കിക്കുമൊക്കെ അതൊരു ഹരമാണ്. ഒരിക്കൽ മൗറിഷ്യസിൽ പോയപ്പോൾ എന്നെ അവർ ഒരു അബദ്ധത്തിൽ കൊണ്ട് ചാടിച്ചേനേ.

ഞാൻ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണ്. ഒരു മലയുടെ മുകളിൽ നിന്ന് മറ്റൊരു മലയുടെ മുകളിലേക്ക് അന്തരീക്ഷത്തിൽക്കൂടി ചീറിപ്പായുന്ന റൈഡ്. എനിക്കും കൂടി ചേർത്താണ് അവർ അത് ബുക്ക് ചെയ്തത്. നമ്മുടെ ശരീരത്തിന്റെ അളവൊക്കെ എടുത്താണ് അതിൽ കയറ്റുന്നത്. വളരെ കുഴപ്പം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാൻ അതിൽ നിന്ന് പിന്മാറി.

Also Read
എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോട് ആയിരുന്നു, ഏറ്റവും ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോട്; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

ആ കഥ ഞാൻ സിദ്ധിഖിനോട് പറഞ്ഞപ്പോൾ ഞാൻ കൂടി അതിൽ പോയി എന്ന് വച്ച് കാച്ചി. നമ്മൾ ഒരു കഥ പറയുമ്പോൾ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറയുമ്പോഴെ അതിനൊരു ഭംഗിയുണ്ടാവുകയുള്ളൂ .അതുകൊണ്ടാണ് ഒരു സിംഹത്തെ കണ്ടാൽ പത്ത് സിംഹത്തെ കണ്ടു എന്ന രീതിയിൽ ഞാൻ ആ കഥ അവതരിപ്പിക്കുന്നത്, അത് കേൾക്കുന്നവർക്കും ഭയങ്കര ഇഷ്ടമാണെന്നും ജയറാം പറയുന്നു.

Advertisement