മിനിസ്ക്രിൻ ആരാധകരായ മലയാളി കുടുംബപ്രേക്ഷകരുടെ പ്രീയപ്പെട്ട സീരിയൽ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരും വിവാഹിതാരാകാൻ പോകുന്നു എന്ന വാർത്തയും ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വിഡിയോകളും ഒക്കെ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
തങ്ങളുടെ രണ്ട് പ്രിയതാരങ്ങൾ തമ്മിൽ ജീവിതത്തിൽ ഒന്നിക്കുന്നു എന്ന കാര്യം ആരാധകരെ തെല്ലെന്നുമല്ല സന്തോഷിപ്പിച്ചത്. ഇരുവരും അഭിനയിക്കുന്ന പരമ്പരകളിൽ അമ്മ വേഷം കൈകാര്യം ചെയ്യുന്ന പ്രമുഖ നടി രേഖാ രതീഷ് ആണ് ഇവരുടെ വിവാഹത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.
രേഖാ രതീഷ് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് സമ്മാനവുമായി എത്തിയ യുവയുടെ വീഡിയോയാണ് വൈറലാവുന്നത്. വാലന്റൈൻസ് ഡേ പ്രമാണിച്ച് മൃദുല അറിയാതെ ഒരു സർപ്രൈസ് സമ്മാനം നൽകാൻ എത്തിയതായിരുന്നു യുവ കൃഷ്ണ.
സ്വന്തമായി ഡ്രൈവ് ചെയ്ത് മൃദുലയുടെ വീടിന് മുന്നിലെത്തിയതിന് ശേഷമാണ് വീഡിയോയിലൂടെ പ്രിയതമയ്ക്ക് കൊടുക്കാൻ പോവുന്ന സമ്മാനം എന്താണെന്ന കാര്യം വെളിപ്പെടുത്തിയത്. കുറച്ച് നാളുകളായി ഒരു ടെഡി ബിയർ വാങ്ങി തരണമെന്ന് മൃദുല ആവശ്യപ്പെട്ടിരുന്നു. എങ്കിൾ പിന്നെ ചെറുതല്ല ഒരു വലുത് തന്നെ കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് യുവ പറയുന്നു.
മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് താരമെത്തിയത്. അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ നടിയുടെ കൈയിൽ വാലന്റൈൻസ് ഗിഫ്റ്റ് എത്തി.
ടിന്റു എന്നാണ് യുവ നൽകിയ പേരെങ്കിലും പിന്നാലെ ചിട്ടി ബേബി എന്ന പേരാണ് ടെഡിയ്ക്ക് മൃദുല നൽകിയത്.
യന്തിരൻ സിനിമയിലെ പോലെ ഇനി എന്നെക്കാളും സ്നേഹം ഇതിനോട് ഉണ്ടാവുമോ? അവസാനം എന്നെ ഒഴിവാക്കാനാണല്ലേ നിന്റെ പരിപാടി എന്ന് യുവ ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് നടി. കല്യാണം കഴിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോൾ അത് ഏട്ടനെയാണെന്ന് മൃദുല പറയുന്നു.
വിവാഹശേഷവും അഭിനയരംഗത്ത് ഉണ്ടാകും എന്നാണ് മൃദുല അഭിപ്രായം പങ്ക് വച്ചത്. അതേസമയം വിവാഹത്തോടെ മൃദുലയുടെ സഹോദരിയും നടിയും ആയ പാർവതി അഭിനയരംഗം വിട്ടിരുന്നു. ജീവിതനൗക ക്യാമറാമാൻ അരുൺ ആണ് പാർവതിയെ വിവാഹം കഴിച്ചത്.