മുൻ ലോകസുന്ദരിയും ബോളിവുഡ് താരസുന്ദരിയുമായ ഐശ്വര്യ റായിയുടെ രൂപ സാദൃശ്യം കൊണ്ട് വാർത്തഖിൽ നിറഞ്ഞ യുവ സുന്രിയാണ് തൊടുപുഴ സ്വദേശിനിയായ അമൃത സാജു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും തമിഴകത്തിന്റെ തല അജിത്തിനും ഒപ്പം ഐശ്വര്യ റായ് അഭിനയിച്ച കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെൻ എന്ന തമിഴ് ചിത്രത്തിലെ ഒരു രംഗം ടിക് ടോകിലൂടെ പുനരാവിഷ്കരിച്ചാണ് അമൃത പ്രേക്ഷക ശ്രദ്ധ നേടുന്നത്.
നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറലാകുകയായിരുന്നു. വേഷത്തിലും രൂപത്തിലും ഭാവത്തിലും എല്ലാം ഐശ്വര്യ റായിയുടെ സാമ്യമുള്ള അമൃത സാജി ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്.
ഏതാണ്ട് ഒരു വർഷം മുമ്പായിരുന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എല്ലാം അമൃത സാജു നിറഞ്ഞു നിന്നത്. ആരാധകർ അമ്മൂസ് എന്നാണ് അമൃതയെ വിളിക്കുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും സുന്ദരിയായ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യ റായുടെ അതെ മുഖഛായയാണ് അമൃത എന്ന അമ്മൂസിനുമുള്ളത്. അതുകൊണ്ട് തന്നെയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവളായി താരം മാറിയത്. ടിക്ടോക്കിൽ തന്നെ 12 ലക്ഷം ഫോളോവെഴ്സായിരുന്നു അമൃതക്ക് ഉണ്ടായിരുന്നത്.
ടിക്ടോക് നിരോധിച്ചതോടെ തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും താരം ഏറെ സജീവമാവുകയായിരുന്നു. ഐശ്യര്യാ റായിയുടെ സാമ്യത്തിന്റെ പേരിൽ വൈറലായതിനു ശേഷമാണ് നിരവധി ഫോട്ടോഷൂട്ട് കമ്പനികൾ തന്നെ തേടിയെത്തിയതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു.
നിരവധി ഫോട്ടോഷൂട്ടുകളാണ് അമൃത ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോഴിതാ അമൃത പങ്കുവെച്ച മറ്റൊരു ഫോട്ടോഷൂട്ടാ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്. സ്വിമ്മിങ് പൂളിൽ പ്രണയം തുളുബുന്ന ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ടിക്ക് ടോക്ക് വീഡിയോ വൈറലായത്തിൽ പിന്നെ ഫോട്ടോ ഷൂട്ടുകളും,റിയാലിറ്റി ഷോകളിലും അഭിമുഖങ്ങളിലും ഒക്കെയായി സോഷ്യൽ മീഡിയകാലിൽ ഒരു മിന്നും താരമായി മാറുകയായിരുന്നു. ഇപ്പോൾ വീണ്ടും അമൃതയുടെ മറ്റൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.
സ്വിമ്മിംഗ് പൂളിൽ അമൃതയ്ക്കൊപ്പം അഖിൽ നാഥ് എന്ന യുവാവുമൊത്തുള്ള ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷോൺ ഡോമനിക് ആണ്. വളരെ പെട്ടന്ന് തന്നെയാണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് അമൃതയുടെ ഈ ചിത്രത്തിന് ലഭിക്കുന്നത്.